city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു ബഷീര്‍ വധം; 2 കാസര്‍കോട് സ്വദേശികള്‍ കൂടി അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 15.01.2018) മംഗളൂരു കൊട്ടാര ചൗക്കിയിലെ ബഷീറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാലിലെ ലത്തീഷ് (24), വിദ്യാനഗറിലെ പുഷ്പരാജ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജനുവരി മൂന്നിനാണ് കൊട്ടാര ചൗക്കിയിലെ ബഷീറിന് നാലംഗ സംഘത്തിന്റെ വെട്ടേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

കേസില്‍ ഉപ്പള ചെറുഗോളി സ്വദേശി ശ്രീജിത്ത് പി.കെ എന്ന ശ്രീജു (25), മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സന്ദേശ് കൊട്ടിയാന്‍ (22), മംഗളൂരു പാടി സ്വദേശികളും സഹോദരങ്ങളുമായ കിഷന്‍ പൂജാരി (22), ധനുഷ് പൂജാരി (21) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ ലത്തീഷിനെയും പുഷ്പരാജിനെയും കൂടുതല്‍ അന്വേഷണത്തിനായി കാവൂര്‍ പോലീസിന് കൈമാറി.

ഗരോഡി ഘോഷയാത്രക്കായി മംഗളൂരുവിലെത്തിയപ്പോഴാണ് സംഘം സംഘപരിവാര്‍ പ്രവര്‍ത്തകനായ ദീപക് കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഇതിന് പ്രതികാരം ചെയ്യാന്‍ വൈകുന്നരത്തോടെ സംഘം കാട്ടിപ്പള്ളയിലേക്ക് പുറപ്പെട്ടു. ഇതിനിടെയാണ് കൊട്ടാര ചൗക്കിയില്‍ ബഷീര്‍ തന്റെ ഫാസ്റ്റ് ഫുഡ് കട അടച്ച് പോകുന്നത് കണ്ടത്. ഇതോടെ സംഘം ബഷീറിനെ മാരകായുധങ്ങളുമായി വെട്ടിവീഴ്ത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.

Related News:
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബഷീര്‍ മരിച്ചു



മംഗളൂരു ബഷീര്‍ വധം; 2 കാസര്‍കോട് സ്വദേശികള്‍ കൂടി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, news, Mangalore, Top-Headlines, Murder, Murder-case, Police, arrest, CCB police arrest two more in Basheer murder case

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL