city-gold-ad-for-blogger
Aster MIMS 10/10/2023

ആലപ്പുഴയില്‍ കാവല്‍ക്കാര്‍ കഴുകന്മാരാകുന്നു: ബി ജെ പി

ആലപ്പുഴ: (www.kasargodvartha.com 18.01.2018) നീതിയുടെ കാവല്‍ക്കാരാകേണ്ടവര്‍ കഴുകന്മാരാകുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ സോമന്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ പീഢനത്തില്‍ പ്രതികളാണെന്നത് ഇതാണ് കാണിക്കുന്നത്. ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് സ്ത്രീ പീഡനത്തിന് ഇവര്‍ കൂട്ട് നില്‍ക്കുമ്പോള്‍ കാക്കി ഇട്ടവന്‍ കള്ളനാകുന്ന കാലത്തേക്ക് നാട് പോയിക്കൊണ്ടിരുന്നു. ജില്ലയിലെ മന്ത്രിമാര്‍ ആരും പീഢനം നടന്ന കുട്ടിയുടെ വീടോ, ബന്ധുക്കളെയോ സന്ദര്‍ശിക്കാത്തത് നീതികേടാണ്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല പ്രതികള്‍ക്കൊപ്പമാണ് എന്നതിന് ഇത് തെളിവാണ്, അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ കാവല്‍ക്കാര്‍ കഴുകന്മാരാകുന്നു: ബി ജെ പി

ആലപ്പുഴ മംഗലം വാര്‍ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിന്നവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേസ് അന്വേഷണം ഉന്നതതല പോലീസ് സംഘം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാരാരിക്കുളം പോലീസ് സ്‌റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാര്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. രക്ഷകരാകേണ്ടവര്‍ ശിക്ഷകരാകുന്നത് നാടിനു തന്നെ നാണക്കേടാണെന്നും കാക്കിയിട്ട പീഢന വീരന്മാരെ സംരക്ഷിക്കാന്‍ മറ്റുള്ളവര്‍ തുനിഞ്ഞാല്‍ അവരും നാറുമെന്നത് മറക്കണ്ട എന്നും സത്യസന്ധമായി ജോലി ചെയ്യുന്ന മറ്റു പോലീസുകാര്‍ക്ക് ഇവര്‍ അപമാനമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ ജി വിനോദ് കുമാര്‍ പറഞ്ഞു.

പീഢനം വെളിച്ചത്തുകൊണ്ടുവന്നതിന് മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പനെ ജില്ലാ പ്രസിഡന്റ് കെ സോമന്‍ ആദരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എല്‍ പി ജയചന്ദ്രന്‍, സംസ്ഥാന സമിതി അംഗങ്ങളായ ആര്‍ ഉണ്ണികൃഷ്ണന്‍, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി ജി മോഹനന്‍, മണ്ഡലം ഭാരവാഹികളായ കെ ജി പ്രകാശ്, കെ പി സുരേഷ് കുമാര്‍, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസന്‍, സി പി മോഹനന്‍, മോര്‍ച്ച ഭാരവാഹികളായ കെ എന്‍ പദ്മകുമാര്‍, സുമ ചന്ദ്ര ബാബു, ടി സി രഞ്ചിത്ത്, പി കെ ഉണ്ണികൃഷ്ണന്‍, അലോഷ്യസ് അറയ്ക്കല്‍, ആന്റണി ജോസഫ്, മെമ്പര്‍മാരായ റജികുമാര്‍, സി പി മനോഹരന്‍ എന്നിവരും സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Alappuzha, Kerala, News, BJP, District, President, Secretary, Lawyer, members, Police, Investigation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL