city-gold-ad-for-blogger
Aster MIMS 10/10/2023

സുപ്രീംകോടതി വിലക്കുണ്ടായിട്ടും റോഡുകളില്‍ അശാസ്ത്രീയ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ വ്യാപകം; യാത്രക്കാര്‍ അപകടക്കുരുക്കില്‍

കാസര്‍കോട്: (www.kasargodvartha.com 14.12.2017) മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്ക് അപകടക്കുരുക്കാകുന്നു. വേഗത്തടകള്‍ക്കു കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും അതൊന്നും പാലിക്കാതെയുള്ള വേഗത്തട നിര്‍മാണമാണ് ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. ഗ്രാമീണ റോഡുകളിലും സംസ്ഥാനാന്തര പാതകളിലും ഇത്തരം വേഗത്തടകള്‍ വന്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.

റോഡില്‍ വേഗത്തടകള്‍ സ്ഥാപിക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് തകൃതിയായി വേഗതടകള്‍ നിര്‍മിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളിലാണ് ഇത്തരം സംവിധാനങ്ങള്‍ ഏറെയുമുള്ളത്. . അപകടം കുറയ്ക്കാനെന്ന പേരിലാണ് ഇത് സ്ഥാപിക്കുന്നതെങ്കിലും വിപരീത ഫലമാണുണ്ടാകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് അധികൃതരുടെ ഒത്താശയോടെ വേഗത്തടകള്‍ സ്ഥാപിക്കുന്നു. അപകടങ്ങള്‍ തടയാന്‍ വേഗത്തടകള്‍ ഉപകരിക്കുമെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ വേഗത്തടകള്‍ അപകടങ്ങള്‍ തടയാനുള്ള മാര്‍ഗമല്ലെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ആവശ്യമായ മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്ഥാപിക്കുകയും റോഡിന്റെ എല്ലാ ഭാഗത്തുകൂടിയും ആളുകള്‍ മുറിച്ചുകടക്കുന്നതു തടയാന്‍ നടപടിയെടുക്കുകയും വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ അധികൃതര്‍ തന്നെ ഇത് അട്ടിമറിക്കുകയാണ്. ഇങ്ങനെ സ്ഥാപിക്കുന്ന വേഗത്തടകള്‍ മിക്കതും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. വാഹനത്തിന്റെ അടിഭാഗം റോഡില്‍ തട്ടുന്ന തരത്തിലാണ് പലതും നിര്‍മിച്ചിരിക്കുന്നത്. ഇതിനുപുറമെ വളവുകളിലും ജനത്തിരക്ക്് കൂടിയ സ്ഥലങ്ങളിലും വേഗത്തടകള്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയാണ്. ഇതിനു സമീപം മുന്നറിയിപ്പു ബോര്‍ഡുകള്‍ ഇല്ലാത്തതും കൃത്യമായി അടയാളപ്പെടുത്താത്തതുമാണ് പ്രധാന പ്രശ്നം.

വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഇത്തരം വേഗത്തടകള്‍ ഡ്രൈവര്‍മാരുടെ കണ്ണില്‍പെടാനും പ്രയാസമാണ്. ദേശീയപാതകളില്‍ നേരത്തെയുണ്ടായിരുന്ന വേഗത്തടകള്‍ മിക്കതും മോട്ടോര്‍വാഹന വകുപ്പ് നീക്കംചെയ്ത സാഹചര്യത്തിലാണ് ഗ്രാമീണ റോഡുകളില്‍ ഇവ വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്.
സുപ്രീംകോടതി വിലക്കുണ്ടായിട്ടും റോഡുകളില്‍ അശാസ്ത്രീയ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ വ്യാപകം; യാത്രക്കാര്‍ അപകടക്കുരുക്കില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Road, Illegal Speed breaker in Roads; Protest
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL