city-gold-ad-for-blogger
Aster MIMS 10/10/2023

ഗര്‍ഭിണിയോട് കൈക്കൂലി ചോദിച്ച സംഭവം നിഷേധിച്ച് ഗൈനക്കോളജിസ്റ്റ്; മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു, പാവങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം നടത്താന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 05.12.2017) ഗര്‍ഭിണിയോട് കൈക്കൂലി ചോദിച്ച സംഭവം നിഷേധിച്ച് ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. പാവങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം നടത്താന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. തനിക്ക് വേണമെങ്കില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ടിക്കാമായിരുന്നു.

തന്റെ ഭര്‍ത്താവ് ഗള്‍ഫില്‍ എഞ്ചിനീയറാണ്. ഭര്‍ത്താവിന്റെ മറ്റു ബന്ധുക്കളെല്ലാം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാണ്. പാവപ്പെട്ട രോഗികളില്‍ നിന്നും പിടിച്ചുപറിച്ച് ജീവിക്കേണ്ട ഗതികേട് തനിക്കില്ലെന്നും നിറകണ്ണുകളോടെ ഡോക്ടര്‍ പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ സ്ഥാനത്തു നിന്നും വിരമിച്ച ആളാണ് തന്റെ പിതാവ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയേര്‍ഡ് ആയ ശേഷം കാഞ്ഞങ്ങാട് താമസക്കാരനായ പിതാവ് ചുള്ളിക്കരയില്‍ ക്ലിനിക്ക് നടത്തിയിരുന്നു. മറ്റുള്ള ഡോക്ടര്‍മാര്‍ 75 ഉം 100 ഉം രൂപ ഫീസ് വാങ്ങുമ്പോള്‍ ബസില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ക്ലിനിക്കിലെത്തി 20 രൂപയ്ക്ക് പാവപ്പെട്ടവരെ ചികിത്സിക്കുകയായിരുന്നു പിതാവ് ചെയ്തത്. ആ പിതാവിന്റെ മകളായ താന്‍ പാവപ്പെട്ട രോഗികളില്‍ നിന്നും കൈക്കൂലി ചോദിച്ചു വാങ്ങുയെന്ന് പറയുന്നത് മനോവിഷമമുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മംഗളൂരുവിലെ വീട്ടില്‍ താമസിക്കുന്ന തന്റെ രണ്ട് പിഞ്ചുമക്കളെ അവിടെ ജോലിക്കാരെ നോക്കാനേല്‍പിച്ചാണ് സേവനത്തിനായി കാസര്‍കോട്ട് വന്ന് താമസിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ ആശുപത്രിയില്‍ തങ്ങേണ്ടതുള്ളൂ എങ്കിലും രോഗികള്‍ക്ക് അടിയന്തിര സേവനം ആവശ്യമായി വരുമെന്നതു കൊണ്ടുമാത്രമാണ് കാസര്‍കോട്ട് തങ്ങുന്നത്. സാധാരണക്കാരെ പോലെ ബസില്‍ തന്നെയാണ് തന്റെ പോക്കുവരവെന്നും വാര്‍ഡില്‍ തന്റെ ചികിത്സയില്‍ കഴിയുന്ന ഏതെങ്കിലും രോഗികളോട് നിങ്ങള്‍ ചോദിച്ചുനോക്കൂ, അവര്‍ തന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കാമെന്ന് ഡോക്ടര്‍ പറയുന്നു.

ഗര്‍ഭിണികള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് കര്‍ക്കശമായി ആരോടെങ്കിലും സംസാരിച്ചുണ്ടാകാം. ടൈറ്റ് പാന്റ്‌സും മറ്റും ധരിച്ചുവരുന്നവരോട് ഇത്തരം വസ്ത്രങ്ങള്‍ ഗര്‍ഭിണികള്‍ ഉപേക്ഷിക്കേണ്ടതിനെ കുറിച്ച് സ്വന്തം കൂടപ്പിറപ്പുകളോട് പെരുമാറുന്നതു പോലെ പറഞ്ഞുകൊടുക്കാറുണ്ടെന്നും ഡോക്ടര്‍ സമ്മതിക്കുന്നു. ജനറല്‍ ആശുപത്രിയില്‍ തിരക്ക് അധികമാകുമ്പോള്‍ പോലും ഒ പി സമയമായ ഒരു മണി കഴിഞ്ഞ് മണിക്കൂറുകളോളം രോഗികളെ നോക്കാറുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികളോട് തന്നെ ഇക്കാര്യങ്ങള്‍ ചോദിച്ചാല്‍ വ്യക്തമാകുമെന്നും ഡോക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഗര്‍ഭിണിയോട് കൈക്കൂലി ചോദിച്ച സംഭവം നിഷേധിച്ച് ഗൈനക്കോളജിസ്റ്റ്; മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു, പാവങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം നടത്താന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍

Keywords:  Kasaragod, Kerala, news, Doctor, Bribe, Media worker, hospital, Gynecologist avoid bribery allegations
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL