ബിരുദ വിദ്യാര്‍ത്ഥിനി അന്യമതസ്ഥനായ യുവാവിനോടൊപ്പം നാടുവിട്ടു
Dec 11, 2017, 18:13 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.12.2017) ബിരുദ വിദ്യാര്‍ത്ഥിനി അന്യമതസ്ഥനായ യുവാവിനോടൊപ്പം നാടുവിട്ടു. തുടര്‍ന്ന് ഇരുവരും വിവാഹിതരായി പോലീസ് സ്റ്റേഷനില്‍ ഹാജരായി. പടന്നക്കാട് നെഹ്റു കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി മാലോത്തെ എലിസബത്ത് എന്ന ഡോണയാണ് മാലോത്തെ ഖലീലിനോടൊപ്പം ഒളിച്ചോടിയത്.
ഡോണയുടെ പിതാവിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇരുവരും വിവാഹിതരായി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഡോണ ഖലീലിനോടൊപ്പം ജീവിക്കാനാഗ്രഹിക്കുന്നുവെന്ന് ബോധിപ്പിച്ചതിനാല്‍ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചു. പിന്നീട് കോടതിയിലെത്തിയ മാതാപിതാക്കളെ അവഗണിച്ച് ഖലീലിനോടൊപ്പം ഇറങ്ങിപ്പോകുകയും ചെയ്തു.
Keywords: Kasaragod, Kerala, news, Youth, Student, College, Top-Headlines, Degree student eloped with lover