city-gold-ad-for-blogger
Aster MIMS 10/10/2023

ആറാട്ടുപുഴ വലിയഴീക്കല്‍ ലൈറ്റ് ഹൗസ് നിര്‍മ്മാണം ചുവപ്പുനാടയില്‍

ഹരിപ്പാട്: (www.kasargodvartha.com 16.12.2017) കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴില്‍ ആറാട്ടുപുഴ വലിയഴീക്കല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട ലൈറ്റ് ഹൗസും ചുവപ്പു നാടയില്‍ കുടുങ്ങി. ആലപ്പുഴ എംപി കെ സി വേണുഗോപാല്‍ കേന്ദ്ര മന്ത്രിയായിരിക്കെയാണ് വലിയഴീക്കലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന് സമീപത്തായി ലൈറ്റ് ഹൗസ് നിര്‍മ്മിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയത്.

45 സെന്റ് സ്ഥലമാണ് ഇതിന് വേണ്ടി വരുന്നത്. ഇതില്‍ 24 സെന്റ് സ്ഥലം ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ദീര്‍ഘ കാല പാട്ടവ്യവസ്ഥയില്‍ വിട്ടുകൊടുത്തു. ബാക്കിയുള്ള 21 സെന്റ് സ്ഥലം പ്രദേശത്തെ സ്വകാര്യ വ്യക്തിയില്‍ നിന്നും 23 ലക്ഷം രൂപയ്ക്ക് വിലയ്ക്ക് വാങ്ങുകയും ചെയ്തു. പെന്റഗണ്‍ മാതൃകയില്‍ അഞ്ച് പ്രതലത്തോടെ നിര്‍മ്മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. 4.82 കോടി ടവര്‍ നിര്‍മ്മാണം, അനുബന്ധ കെട്ടിടങ്ങള്‍ക്ക് 3.15 കോടി, ലിഫ്റ്റ്, സാങ്കേതിക ഉപകരണം 1.2 കോടി എന്നിങ്ങനെ പദ്ധതി നിര്‍വ്വഹണത്തിന് 9.18 കോടി രൂപയാണ് വകയിരുത്തിയത്.

ആറാട്ടുപുഴ വലിയഴീക്കല്‍ ലൈറ്റ് ഹൗസ് നിര്‍മ്മാണം ചുവപ്പുനാടയില്‍


38 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്നതിനായിരുന്നു തീരുമാനം. 20 നോട്ടിക്കല്‍ മൈല്‍ സിഗ്നല്‍ സംവിധാനമായിരുന്നു ഉദ്ദേശിച്ചിരുന്നത്. 'വലിയഴീക്കല്‍ പൊഴി, മത്സ്യ ലേല ഹാള്‍, മനോഹാരിതയില്‍ നിര്‍മ്മിച്ച കടലിലേക്കിറങ്ങി നില്‍ക്കുന്ന പുലിമുട്ടുകള്‍ ആയിരം തെങ്ങിനെയും ആറാട്ടുപുഴയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിനോദ സഞ്ചാര മേഖലക്ക് ഏറെ മുതല്‍ കൂട്ടാകുന്ന പാലം ഉള്‍പ്പടെ സ്ഥിതി ചെയ്യുന്ന ഇവിടെ ലൈറ്റ് ഹൗസിന്റെ വരവോടെ തൊഴില്‍ സാധ്യതയും രൂപപ്പെടുമായിരുന്നു.

2012 ല്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയ ഡയറക്ടര്‍ എസ് രവിചന്ദ്രന്‍, പ്രോജക്ട് എഞ്ചിനിയര്‍ മധുഖര്‍ജി ഗുഡാദെ എന്നിവരോടൊപ്പം പ്രാദേശിക ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കെ സി വേണുഗോപാലിനൊപ്പം സ്ഥലത്തെത്തി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഏറ്റെടുത്ത 45 സെന്റ് സ്ഥലത്തിന് ചുറ്റും റൂഫിങ് ഷീറ്റുകൊണ്ട് ചുറ്റുമതില്‍ കെട്ടിയതൊഴിച്ചാല്‍ പദ്ധതി ചുവപ്പുനാടയില്‍ കുരുങ്ങിയ അവസ്ഥയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, News, Top-Headlines, Light house, Alappuzha Valiyazhikkal light house construction on dilemma.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL