എസ്.ഐ. സഞ്ചരിച്ച ജീപ്പിനെ വിടാതെ കാറില്‍ പിന്തുടര്‍ന്ന രണ്ടംഗസംഘം കുടുങ്ങി
Dec 15, 2017, 20:04 IST
വിദ്യാനഗര്‍: (www.kasargodvartha.com 15.12.2017) വാഹനപരിശോധനക്കായി ജീപ്പില്‍ പോകുകയായിരുന്ന എസ്.ഐ.യെ വിടാതെ കാറില്‍ പിന്തുടര്‍ന്ന രണ്ടംഗസംഘത്തെ പോലീസ് കുടുക്കി. ബേവിഞ്ച സ്റ്റാര്‍ നഗറിലെ എം. മുസ്തഫ (37), കുമ്പള കോയിപ്പാടിയിലെ അബ്ദുല്‍ ഖാദര്‍ സഫ്വാന് (25) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ ചെര്‍ക്കള ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാറിനെ രണ്ട് പേര് കാറില്‍ പിന്തുടര്ന്നത്. സംശയം തോന്നിയ പോലീസ് ജീപ്പ് ചട്ടഞ്ചാല്‍ ഭാഗത്തേക്ക് തിരിച്ചെങ്കിലും കാര്‍ പിറകെയുണ്ടായിരുന്നു. പിന്നീട് എടനീര്‍ ഭാഗത്തേക്ക് തിരിച്ചപ്പോഴും കാര്‍ പിന്മാറിയില്ല. ഇതോടെ പോലീസ് ജീപ്പ് നിര്‍ത്തിയ ശേഷം കാര്‍ തടയുകയും മുസ്തഫയെയും സഫ് വാനെയും പിടികൂടുകയുമായിരുന്നു.
മണല്‍ കടത്തിന് കാവല്‍ പോവുകയായിരുന്നു രണ്ടുപേരുമെന്ന് പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, Car, 2 following police jeep held