ഭാര്യയുമൊത്ത് ഇന്റര്‍നെറ്റ് കഫേയിലെത്തിയ യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം; ദൃശ്യം സി സി ടി വിയില്‍
Nov 20, 2017, 18:56 IST
ചെറുവത്തൂര്‍: (www.kasargodvartha.com 20.11.2017) ഭാര്യയുമൊത്ത് ഇന്റര്‍നെറ്റ് കഫേയിലെത്തിയ യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം. ഞായറാഴ്ച രാത്രി 8.30 മണിയോടെ പടന്ന മൂസഹാജി മുക്കിലാണ് സംഭവം. പടന്ന കാന്തിലോട്ടെ സുധിനെ(26)യാണ് പോലീസ് മര്‍ദിച്ചത്. സുധിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുധിന്‍ ഭാര്യയുമൊത്ത് ആര്‍മി റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ ഇന്റര്‍നെറ്റ് കഫേയില്‍ എത്തിയതായിരുന്നു. ഈ സമയം കൂടെ ജോലി ചെയ്തിരുന്ന രണ്ടുപേര്‍ ജോലി ചെയ്തതിന്റെ പ്രതിഫലം നല്കാന് ഇവിടെയെത്തി. പോലീസിനെ കണ്ടതോടെ ഇവര്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസെത്തി അകാരണമായി തന്റെ മുഖത്തടിച്ചതെന്ന് സുബിന് പറയുന്നു. കാരണം അന്വേഷിച്ചപ്പോള്‍ വണ്ടിയില്‍ കയറണമെന്നും ബാക്കി സ്റ്റേഷനില്‍ വെച്ച് പറയാമെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം.
കൂടെ ഭാര്യയുണ്ടെന്നറിയിച്ചപ്പോള് ഭാര്യയെ വീട്ടിലാക്കി വന്നാല്‍ മതിയെന്നായിരുന്നു പോലീസ് നിര്‍ദേശം. യുവാവിനെ പോലീസ് മര്‍ദിക്കുന്ന ദൃശ്യം തൊട്ടടുത്ത സ്ഥാപനത്തിലെ സി സി ടി വി യിലും പതിഞ്ഞിരുന്നു. പോലീസ് മര്‍ദ്ദനത്തിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് നിധിന് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Cheruvathur, Assault, Police, Youth, Youth assaulted by police