City Gold
news portal
» » » » » » » സ്ത്രീയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത് 12 സെ.മീ വലിപ്പമുള്ള വിര

വയനാട്: (www.kasargodvartha.com 14/11/2017) സ്ത്രീയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത് 12 സെ.മീ വലിപ്പമുള്ള വിര. തരുവണ സ്വദേശിനിയായ 80 കാരിയുടെ കണ്ണില്‍ നിന്നാണ് വിര നീക്കം ചെയ്തത്. കണ്ണില്‍ പൊടി കുടുങ്ങിയതു പോല തോന്നിയ വീട്ടമ്മ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. പരിശോധനയില്‍ വിരയുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ശസ്്ത്രക്രിയയിലാണ് വിര നീക്കം ചെയ്തത്.

നേതൃവിഭാഗം ഡോക്ടര്‍ റൂബിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അപൂര്‍വമായി മാത്രം മനുഷ്യരില്‍ കാണുന്ന ഡൈറോ ഫൈലേറിയ വിഭാഗത്തില്‍പെട്ട വിരയെയാണ് പുറത്തെടുത്തതെന്ന് ഡോക്ടര്‍ പറഞ്ഞു. നായ്ക്കളിലും ചില ഇനം വന്യമൃഗങ്ങളിലുമാണ് ഇത്തരം വിരകള്‍ സാധാരണ കാണാറ്. കൊതുകിലൂടെ ഒരു മൃഗത്തില്‍ നിന്ന് മറ്റൊരു മൃഗത്തിലേക്കുളള പ്രയാണത്തിനിടെ അബന്ധവശാലാണ് ഇവ മനുഷ്യനിലെത്തുന്നതെന്നും ഡോക്ടര്‍ അറിയിച്ചു.
News, Kerala, Woman, District-Hospital, Doctor, Operation, Worm, Worm Removed from Woman's eye

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Woman, District-Hospital, Doctor, Operation, Worm, Worm Removed from Woman's eye

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date