city-gold-ad-for-blogger
Aster MIMS 10/10/2023

അര്‍ഹതപ്പെട്ട ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നില്‍ യുവാവ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 24.11.2017) അര്‍ഹതപ്പെട്ട ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നില്‍ യുവാവ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക്. ബെണ്ടിച്ചാല്‍ എയ്യളയിലെ ബി.എ ഇസ്മാഈലാണ് കാസര്‍കോട് കലക്ട്രേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നത്. ഇസ്മാഈലിന്റെ മാതാവ് യു.ബി ആഇശയ്ക്ക് ബെണ്ടിച്ചാലില്‍ ഒരേക്കര്‍ ഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു.

ഇതില്‍ 26 സെന്റ് വിവിധ ഘട്ടങ്ങളിലാണ് ആഇശ മകന്‍ ഇസ്മാഈലിന് നല്‍കിയിരുന്നത്. ഈ ഭൂമിയ്ക്ക് 2017 മാര്‍ച്ച് വരെ നികുതിയും അടച്ചിരുന്നു. ഇതില്‍ 10 സെന്റിന് ഇസ്മാഈലിന് അവകാശമില്ലെന്നാണ് വില്ലേജ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. സമീപത്തെ മറ്റ് മൂന്നു പേര്‍ക്ക് അനധികൃതമായി ഭൂമി പതിച്ചുനല്‍കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് പുതിയ സബ് ഡിവിഷനുകളുണ്ടാക്കി ഈ സ്ഥലം റവന്യൂ ഭൂമിയാക്കിയതെന്നാണ് പരാതി.

അര്‍ഹതപ്പെട്ട ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നില്‍ യുവാവ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക്


ഈ പ്രദേശത്ത് അടുത്തകാലത്തൊന്നും റീസര്‍വേ പ്രവര്‍ത്തനം നടന്നിട്ടില്ല. ഇസ്മാഇൗലിന്റെ 10 സെന്റ് ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുനല്‍കുന്നതിനായി വ്യാജഡിവിഷന്‍ നമ്പറും (142/ ഡി 1, 142/ ഡി 2, 142/ ഡി 3) വ്യാജ എല്‍ എ നമ്പറും (എല്‍ എ 14/08, എല്‍ എ 42/12) ഉണ്ടാക്കിയെടുക്കുകയായിരുന്നു. 2016 ല്‍ വിജിലന്‍സ് ഡിവൈഎസ്പിക്ക് തഹസില്‍ദാര്‍ നല്‍കിയ കത്തിലും സര്‍ക്കാര്‍ പ്ലീഡര്‍ക്ക് കാസര്‍കോട് കലക്ട്രേറ്റില്‍ നിന്നയച്ച കത്തിലും ആഇശയ്ക്ക് ഒരേക്കര്‍ ഭൂമിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നാണ് 26 സെന്റ് ഇസ്മാഈലിന് നല്‍കിയത്.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും ഇതേ വിവരമാണ് തഹസില്‍ദാര്‍ നല്‍കിയത്. റവന്യൂ മന്ത്രി, അഡീ. ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ക്ക് കലക്ടര്‍ നല്‍കിയ വിശദീകരണത്തിലും ആഇശയ്ക്ക് ഒരേക്കര്‍ ഭൂമി പതിച്ചുനല്‍കിയ കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്‌കെച്ചില്‍ ഇസ്മാഈയിലിന്റെ മാതാവ് ആഇശയ്ക്ക് ഒരേക്കര്‍ സ്ഥലമില്ലെന്നാണ് കലക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നത്. ഇതിനെതിരെയാണ് ഇസ്മാഈല്‍ സത്യാഗ്രഹവുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ സ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ലെന്ന് ഇസ്മാഈല്‍ പറയുന്നു. ബെണ്ടിച്ചാല്‍ എയ്യളയിലെ മൂന്നു പേര്‍ ഭൂമിയുടെ അവകാശം സംബന്ധിച്ച് നല്‍കിയ പരാതി തള്ളിക്കളയുകയും ഭൂമി തിരിച്ചുപിടിക്കാന്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇത് ഇനിയും നടപ്പിലാക്കിയിട്ടില്ല. മൂന്ന് സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ച് കമ്പിവേലികെട്ടി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്നാണ് കലക്ടര്‍ ഉത്തരവിട്ടത്. കൈയ്യേറ്റക്കാരില്‍ ചിലര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള അവസരമാണ് വില്ലേജ് അധികൃതര്‍ ഒരുക്കിക്കൊടുക്കുന്നതെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Strike, Collectorate, Land-issue, Complaint, Land issue; Youth's strike in front of Collectorate goes 8 days.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL