മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച; കെ പി എ മജീദും അബ്ദുര്‍ റഹ് മാന്‍ കല്ലായിയും മണ്ഡലം നേതാക്കളുമായി സമവായ ചര്‍ച്ച ആരംഭിച്ചു
Nov 29, 2017, 16:46 IST
കാസര്‍കോട്: (www.kasargodvartha.com 29.11.2017) മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച കാസര്‍കോട് നഗരസഭ ടൗണ്‍ ഹാളില്‍ നടക്കും. ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും റിട്ടേണിംഗ് ഓഫീസറായ അബ്ദുര്‍ റഹ് മാന്‍ കല്ലായിയും മണ്ഡലം നേതാക്കളുമായി കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സമവായ ചര്‍ച്ച ആരംഭിച്ചു. പ്രസിഡണ്ട്, ജന സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ക്ക് പുറമെ വൈസ് പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങളിലേക്കും മത്സരം കൂടാതെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
അഞ്ച് മണ്ഡല കമ്മിറ്റികളുടെയും പ്രധാന ഭാരവാഹികളുമായാണ് ചര്‍ച്ച. യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി സി കെ സുബൈറും കാസര്‍കോട്ടെത്തുന്നുണ്ട്. തര്‍ക്കമില്ലാതെ ഭാരവാഹികളെ കണ്ടെത്തുകയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാല്‍ ബുധനാഴ്ച വൈകിട്ട് വരെ ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതിനിടെ കഴിഞ്ഞ ദിവസം കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് ടി ഇ അബ്ദുല്ലയുടെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എ അബ്ദുര്‍ റഹ് മാ ന്റെയും പേരുകള്‍ നിര്‍ദേശിക്കാന്‍ തീരുമാനിച്ചത് ചര്‍ച്ച തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Muslim-league, T.E Abdulla, Election for IUML committee on Thursday.
< !- START disable copy paste -->