city-gold-ad-for-blogger
Aster MIMS 10/10/2023

സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്

കാസര്‍കോട്: (www.kasargodvartha.com 18.11.2017) സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. റെയ്ഡ് തുടരുകയാണ്. രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കീഴിലുള്ള വിദ്യാനഗറിലെ സിവില്‍ സപ്ലൈസ് ഗോഡൗണിന്റെ ഔട്ട്‌ലെറ്റിലാണ് പരിശോധന നടക്കുന്നത്. പാക്ക് ചെയ്ത 50 കിലോയുടെ 70 ചാക്ക് അരിയും പാക്കിംഗിന് വേണ്ടി കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട്ടും ഇതേ രീതിയില്‍ റെയ്ഡ് നടക്കുന്നുണ്ട്. മലപ്പുറത്ത് നേരത്തെ സമാനമായ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെയ്ഡ് നടത്തുന്നത്.

ആര്‍ എന്‍ എസ് എന്ന കമ്പനിക്കാണ് പാക്കിംഗ് നടത്താനായി സിവില്‍ സപ്ലൈസ് അനുമതി നല്‍കിയിട്ടുള്ളത്. ഗോഡൗണിനോട് ചേര്‍ന്ന് സ്വകാര്യ കമ്പനി മറ്റൊരു ഗോഡൗണ്‍ വാടകയ്‌ക്കെടുത്താണ് അരി മറിച്ചുവില്‍ക്കുന്നത്. ബ്രാന്‍ഡഡാക്കുന്ന അരിയും മറ്റ് ഉത്പന്നങ്ങളും സിവില്‍ സപ്ലൈസ് കടകളിലൂടെ വിറ്റഴിക്കുന്നതിന് പകരം പുറത്തേക്കും കടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്

റെയ്ഡുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റെയ്ഡിനുശേഷം ഇതിനെ കുറിച്ച് വിവരങ്ങള്‍ അറിയിക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. സിവില്‍ സപ്ലൈസിലെ ഒരു ജീവനക്കാരനെയും ആര്‍ എന്‍ എസ് പാക്കിംഗ് കമ്പനിയുടെ സൂപ്പര്‍വൈസറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുമ്പ് നടന്ന ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നതെന്നാണ് സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. സി ഐ ഉള്‍പ്പെടെയുള്ള എട്ട് സി ബി ഐ സംഘമാണ് റൈഡില്‍ പങ്കെടുത്തത്‌.

സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്


സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്

സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്

സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്

സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡഡാക്കി മറിച്ചുവില്‍ക്കുന്നതായി പരാതി; സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CBI, Top-Headlines, CBI Raid in Civil Supplies Go down

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL