city-gold-ad-for-blogger
Aster MIMS 10/10/2023

അഞ്ച് ലക്ഷം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: മന്ത്രി ജി സുധാകരന്‍

കാസര്‍കോട്: (www.kasargodvartha.com 24.11.2017) സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്താകെ അഞ്ച് ലക്ഷം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 18 മാസത്തിനിടെ അവതരിപ്പിച്ച രണ്ടു ബജറ്റുകളിലായി അനുവദിക്കപ്പെട്ട 75,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പുമാത്രം 25,000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് ദേലംപാടിയില്‍ പളളത്തൂര്‍ പാലത്തിന്റെയും പളളത്തൂര്‍ - അഡൂര്‍ പാണ്ടി റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസന പദ്ധതി വഴി പൊതുഖജനാവില്‍ നിന്നും പണമെടുക്കാതെ മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് വന്‍കിടവികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത്. ഗ്രാമനഗര വ്യത്യാസമില്ലാതെ സമഗ്രമായ വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

അഞ്ച് ലക്ഷം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: മന്ത്രി ജി സുധാകരന്‍

ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കും. ഭരണസിരാകേന്ദ്രങ്ങളില്‍ നിന്ന് ഏറ്റവും ദൂരെയുളള സ്ഥലങ്ങളിലും സര്‍ക്കാരിന് ശ്രദ്ധയുണ്ട്. അതിന്റെ തെളിവാണ് ഭരണസിരാകേന്ദ്രത്തില്‍ നിന്നും 600 കിലോമീറ്ററിലധിം ദൂരമുള്ള കാസര്‍കോടിന്റെ വിവിധ പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വികസനത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; Kerala, Kasaragod, News, Top-Headlines, Minister, Programme, Construction Activities, Delampady, Speech,, An amount of Rs 5 lakh crores will be implemented: G Sudhakaran 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL