city-gold-ad-for-blogger
Aster MIMS 10/10/2023

ഇരുതലമൂരിയുമായി കാസര്‍കോട് സ്വദേശികളുള്‍പ്പെടെ ഏഴംഗസംഘം പിടിയില്‍

കോട്ടയം: (www.kasargodvartha.com 21.11.2017) വിദേശത്ത് കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരിയുമായി ഏഴംഗസംഘം ചങ്ങനാശേരിയില്‍ പോലീസ് പിടിയിലായി. തൃശൂര്‍  മായന്നൂര്‍ മങ്ങാട്ടില്‍ അശോക് കുമാര്‍ (46), ചെന്നൈ തിരുവള്ളൂര്‍ ചൊവ്വാപേട്ട സുലഭ (45), എറണാകുളം പഴന്തോട്ടം മാരിയില്‍ എം.കെ.സുധീഷ് (38), പെരുമ്പാവൂര്‍ കോന്നുക്കുടി നവാസ് (36), കാസര്‍കോട് നെല്ലിക്കട്ട ഗുരുനഗര്‍ വിനുകുമാര്‍ (21), കാസര്‍കോട് മെതിയടുക്ക ഉദംതോട് മുഹമ്മദ് യാസിന്‍ (30), തൃക്കൊടിത്താനം പൊട്ടശേരി കൃഷ്ണവിലാസം രാധാകൃഷ്ണന്‍ (47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ടു കാറുകളും പിടിച്ചെടുത്തു.

തൊഴില്‍ വിജയത്തിനും സമ്പത്ത് ആര്‍ജിക്കാനും വെള്ളിമൂങ്ങ, റൈസ്പുള്ളര്‍, നാഗമാണിക്യം, ഗജമുത്ത്, ഇറിഡിയം എന്നിവ ലൈംഗികശേഷി വര്‍ധിക്കാനും ധനം കുമിഞ്ഞുകൂടാനും ഇരുതലമൂരിയുടെ സാന്നിധ്യം ഉത്തമമാണെന്ന വിശ്വാസമുള്ളവര്‍ക്ക് കൈമാറാനാണ് ഇത്തരം ജീവികളെ പിതട്ടിപ്പു ബിസിനസുകളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എന്തുവില കൊടുത്തും വാങ്ങുന്നവരുമുണ്ട്. നിക്ഷേപിക്കുന്നതിന്റെ ഇരട്ടിത്തുക കിട്ടുമെന്നു കരുതിയാണ് തൃക്കൊടിത്താനം സ്വദേശിയും പ്രവാസിയുമായ രാധാകൃഷ്ണന്‍ 20 ലക്ഷം രൂപ ഇരുതല മൂരി ബിസിനസില്‍ മുടക്കിയത്. വിദേശ വിപണിയില്‍ കോടികള്‍ മൂല്യമുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്ന ഇരുതലമൂരിയെ  (ഇന്ത്യന്‍ സാന്‍ഡ്ബോ) ഹൈദരാബാദില്‍നിന്നാണ് 25 ലക്ഷം രൂപ മുടക്കി വാങ്ങിയത്.

ഇരുതലമൂരിയെ നാട്ടിലെത്തിച്ചശേഷം രാധാകൃഷ്ണന്റെ പൊട്ടശേരിയിലെ വീട്ടില്‍ പ്രത്യേക പെട്ടിയില്‍ മണ്ണു നിറച്ച് ഇതില്‍ സൂക്ഷിക്കുകയായിരുന്നു. മൂന്നു കോടി രൂപ ലഭിക്കുമെന്നും രാധാകൃഷ്ണന് 50 ലക്ഷം നല്‍കിയശേഷം ബാക്കി തുക വീതിച്ചെടുക്കാമെന്നും കരുതി വ്യാപാരത്തിനായി കാസര്‍കോട് സ്വദേശികളെയും ഇവര്‍ വിളിച്ചു വരുത്തുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ബൈപാസില്‍നിന്നും പൊട്ടശേരിയില്‍നിന്നുമായാണ് സംഘത്തെ പോലീസ് കുടുക്കിയത്.

പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തില്‍ സാദൃശ്യമുള്ള ഈ പാമ്പ് ചുവന്ന മണ്ണൂലി, ഇരുതലപ്പാമ്പ് എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. തലയും വാലും കാഴ്ചയില്‍ ഒരുപോലെയാണ്. ശരീരത്തിനു മറ്റു പാമ്പുകളെപ്പോലെ തിളക്കമില്ല. തലയേതാണ് വാലേതാണ് എന്ന് സംശയം തോന്നുന്നതിനാല്‍ ഇരുതലമൂരിയെന്ന് അറിയപ്പെടുന്നു. മലേഷ്യ പോലുള്ള സ്ഥലങ്ങളില്‍ ഈ ജീവിക്ക് ധാരാളം ആവശ്യക്കാരുണ്ട്. തൂക്കത്തിനനുസരിച്ചാണ് വില ഈടാക്കുന്നത്. തൊലിയുരിച്ച് ഈ ജീവിയെ ഭക്ഷണമായി ഉപയോഗിക്കുന്നവരും തൊലി മാത്രം പൊളിച്ച് എടുക്കുന്നവരും ഓമനിച്ച് വളര്‍ത്തുന്നവരും ഉണ്ട്. വിദേശികളും സ്വദേശികളും ഈ തട്ടിപ്പില്‍ അകപ്പെട്ട് പണം ദുരുപയോഗം ചെയ്യുന്നു.

ഇരുതലമൂരിയുമായി കാസര്‍കോട് സ്വദേശികളുള്‍പ്പെടെ ഏഴംഗസംഘം പിടിയില്‍

ഇരുതലമൂരിയുമായി കാസര്‍കോട് സ്വദേശികളുള്‍പ്പെടെ ഏഴംഗസംഘം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Kottayam, Kasaragod, arrest, Police, 7 held with Sand boa

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL