city-gold-ad-for-blogger
Aster MIMS 10/10/2023

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വെള്ളിയാഴ്ച തറക്കല്ലിടുന്ന പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്; പ്രതിഷേധം സ്ഥലം മാറ്റിയതിനെതിരെ

പള്ളിക്കര: (www.kasargodvartha.com 12.10.2017) പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്ഥലം മാറ്റിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. പള്ളിക്കര പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന സ്ഥലത്താണ് ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥലം ബി ആര്‍ ഡി സിക്ക് കൈമാറാനും പകരം ബിആര്‍ഡിസി പള്ളിക്കര പെട്രോള്‍ പമ്പിന് മുന്‍വശം അക്വയര്‍ ചെയ്ത സ്ഥലം പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും കൈമാറുന്നതിനെതിരെയാണ് നാട്ടുകാരില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

2009- 10 വര്‍ഷം ബിആര്‍ഡിസിയുമായി ആരോഗ്യ വകുപ്പും പഞ്ചായത്തും പരസ്പരം സ്ഥലം കൈമാറാന്‍ കരാറുണ്ടാക്കിയിരുന്നു. ഒരു കോടി രൂപ ചിലവില്‍ ബിആര്‍ഡിസി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കുമെന്നാണ് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ സ്ഥലം കൈമാറുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായതിനാല്‍ തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ തീരദേശ വികസന ഫണ്ടില്‍ നിന്നും 1.87 കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ഇതിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും.

ബിആര്‍ഡിസി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി കൈമാറുന്ന ഭൂമിയുടെ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതും ഹൈക്കോടതിയില്‍ ഈ ഭൂമിയുടെ പേരില്‍ കേസ് നിലനില്‍ക്കുന്നതിനാലും ഇപ്പോഴത്തെ ഉദ്ഘാടനം നിയമതര്‍ക്കങ്ങളിലേക്ക് പോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ബിആര്‍ഡിസിയുമായുള്ള കരാര്‍ നിലനില്‍ക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ കെട്ടിടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബിആര്‍ഡിസിയുടെ കൈവശമുള്ള 1.3 ഏക്കര്‍ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ മൂന്നു വര്‍ഷം മുമ്പ് തന്നെ ഉത്തരവിട്ടിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി.

കേസ് നടപടികള്‍ ഭൂഉടമകള്‍ തമ്മിലാണെന്നും അത് ബിആര്‍ഡിസിയുമായല്ലെന്നും ബിആര്‍ഡിസി അധികൃതരും വ്യക്തമാക്കുന്നു. ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള തുക നേരത്തെ തന്നെ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. കേസ് നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉടമകള്‍ക്ക് ആ തുക നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രസ്തുത സ്ഥലത്ത് പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബിആര്‍ഡിസി വിട്ടുനല്‍കുന്ന 1.3 ഏക്കര്‍ സ്ഥലത്തിനു പകരം നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രമുള്ള സ്ഥലം 1.3 ഏക്കര്‍ സ്ഥലം ബിആര്‍ഡിസിക്ക് വിട്ടുകൊടുക്കാനാണ് ധാരണയായിരിക്കുന്നത്.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വെള്ളിയാഴ്ച തറക്കല്ലിടുന്ന പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്; പ്രതിഷേധം സ്ഥലം മാറ്റിയതിനെതിരെ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Pallikara, Minister, J.Mersikkuttiyamma, Protest against Pallikkara Primary Health Center

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL