city-gold-ad-for-blogger
Aster MIMS 10/10/2023

സാമ്പത്തിക നയം തിരുത്തിയാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാം: കോടിയേരി

കാസര്‍കോട്: (www.kasargodvartha.com 22.10.2017) സാമ്പത്തിക നയം തിരുത്തിയാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒരു പോലെയാണ്. സാമ്പത്തിക ഉദാരവത്കരണ നയമാണ് രണ്ടു പാര്‍ട്ടികളുടെയും. ഈ നയം ബിജെപി ശക്തമായി തുടരുമ്പോഴും കോണ്‍ഗ്രസ് തങ്ങളുടെ നയത്തില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. ഈ നയം കോണ്‍ഗ്രസ് തിരുത്തുകയാണെങ്കില്‍ ആ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ സിപിഎം അപാകതയൊന്നും കാണുന്നില്ല.

ബിജെപി കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടിനോടൊപ്പം തന്നെ വര്‍ഗീയ അജണ്ടയും തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസാകട്ടെ കോര്‍പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്തും സാമ്പത്തിക ഉദാരവത്കരണം നടപ്പാക്കിയും രാജ്യത്തിന്റെ പൊതുതാത്പര്യങ്ങള്‍ക്ക് എതിരാണെന്ന് കഴിഞ്ഞ ഭരണത്തില്‍ തെളിയിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ വിപത്തിനെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതേകുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

സാമ്പത്തിക നയം തിരുത്തിയാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാം: കോടിയേരി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Kodiyeri Balakrishnan, Congress, If congress will change their policy, We thinks about Cooperation: Kodiyeri

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL