city-gold-ad-for-blogger
Aster MIMS 10/10/2023

ജി എസ് ടി; നവംബര്‍ ഒന്നിന് സംസ്ഥാനത്ത് കടയടപ്പ് സമരം

കോഴിക്കോട്:(www.kasargodvartha.com 12/10/2017) ജി എസ് ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്ത് കടയടപ്പ് സമരം നടത്തും. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ചരക്കു സേവന നികുതി ഉത്തരവ് പൂര്‍ണതോതില്‍ നടപ്പാക്കുന്നതു വരെ വാറ്റ് നിയമത്തില്‍ വ്യാപാരം നടത്താന്‍ വ്യാപാരികള്‍ക്ക് ഇളവ് നല്‍കണം, വാടകയ്ക്കും ശമ്പളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തിയതു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു 24 മണിക്കൂര്‍ സമരം നടത്തുന്നത്.

ഒക്ടോബര്‍ 25 ന് എറണാകുളത്ത് സംസ്ഥാനതല പ്രക്ഷോഭ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കടയടപ്പ് സമരത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിനു സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. 16നു നടത്തുന്ന യു.ഡി.എഫ് ഹര്‍ത്താല്‍ നിരാകരിക്കും.

ജി എസ് ടി; നവംബര്‍ ഒന്നിന് സംസ്ഥാനത്ത് കടയടപ്പ് സമരം

ഹര്‍ത്താല്‍ സംബന്ധിച്ച് പ്രാദേശികമായി യോഗം ചേര്‍ന്നു തീരുമാനമെടുക്കാന്‍ യൂണിറ്റുകള്‍ക്കു അധികാരം നല്‍കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Strike, Merchant-association, Rent, UDF, Harthal, GST: Merchants Association Strike on Nov. 1

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL