City Gold
news portal
» » » » » » » ജോലിക്ക് നിന്ന വീട്ടില്‍ നിന്നും ശാരീരിക പീഡനത്തിനിരയായ 15 കാരി ഇറങ്ങിയോടി; പോലീസ് കണ്ടെത്തിയ പെണ്‍കുട്ടി വിവരിച്ചത് കൊടുംക്രൂരതയുടെ കഥ

കാസര്‍കോട്: (www.kasargodvartha.com 31.10.2017) ജോലിക്ക് നിന്ന വീട്ടില്‍ നിന്നും ശാരീരിക പീഡനത്തിനിരയായ 15 കാരി ഇറങ്ങിയോടി. അലഞ്ഞുതിരിയുന്നത് കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി വിവരിച്ചത് കൊടുംക്രൂരതയുടെ കഥ. തമിഴ്‌നാട് സ്വദേശിനിയായ 15 കാരിക്കാണ് അടുക്കത്ത്ബയലിലെ ഒരു വീട്ടില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്.

റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് തനിച്ചിരുന്ന് കരയുകയായിരുന്ന പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോഴാണ് നഗരത്തിലെ ഒരു വ്യാപാരിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും മര്‍ദനം അസഹ്യമായപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടിയതെന്നും പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം 18 വയസാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ജോലിക്ക് നിര്‍ത്തിയതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് വീട്ടുകാരുടെ മറുപടി. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നതായി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


Keywords: Kasaragod, Kerala, news, Top-Headlines, Police, Attack from house members; 15 year old maid escaped

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date