city-gold-ad-for-blogger
Aster MIMS 10/10/2023

ബൈക്കും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മഞ്ചേശ്വരം: (www.kasargodvartha.com 18.09.2017) ബൈക്കും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് അടുക്ക ഭഗവതി ക്ഷേത്രത്തിന് സമീപത്തെ നിധിന്‍ കുമാര്‍ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചേതനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച ഉച്ചയോടെ ഹൊസങ്കടി പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നിധിന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. നിധിന്റെ മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടം വരുത്തിയത്.

ബൈക്കും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Accidental-Death, Bike-Accident, Youth dies in bike accident; one seriously injured
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL