city-gold-ad-for-blogger
Aster MIMS 10/10/2023

പോപ്പുലര്‍ ഫ്രണ്ടിന്റെയും, എസ് ഡി പി ഐയുടെയും നിരോധനം ആവശ്യപ്പെട്ട് ബി ജെ പി റാലി; മംഗളൂരു കര്‍ശന സുരക്ഷാ വലയത്തില്‍

മംഗളൂരു: (www.kasargodvartha.com 06.09.2017) പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ, കെ എഫ് ഡി എന്നീ സംഘടനകളുടെ നിരോധനം ആവശ്യപ്പെട്ട് വ്യാഴാഴ്ച മംഗളൂരുവില്‍ ബി ജെ പി യുവമോര്‍ച്ച നടത്താനിരിക്കുന്ന റാലിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് അതീവ ജാഗ്രതയില്‍. റാലിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് ബി ജെ പി നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും, എസ് ഡി പി ഐയുടെയും നിരോധനം ആവശ്യപ്പെട്ട് ബി ജെ പി റാലി; മംഗളൂരു കര്‍ശന സുരക്ഷാ വലയത്തില്‍

മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ചന്ദ്രശേഖരയ്ക്കാണ് സുരക്ഷാ ചുമതല. റാലി നടക്കാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചു കഴിഞ്ഞു. ഉഡുപ്പി, ദക്ഷിണ കന്നഡ, ചിക്കമംഗളൂരു എന്നിവിടങ്ങളിലും റാലിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന റാലിയില്‍ പങ്കെടുക്കാനായി നിരോധനം വകവെക്കാതെ ബൈക്ക് റാലിയായി മംഗളൂരുവിലേക്ക് വരികയായിരുന്ന ബി ജെ പി നേതാക്കളെയും പ്രവര്‍ത്തകരെയും വിവിധയിടങ്ങളില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

മംഗളൂരുവില്‍ തുടര്‍ച്ചയായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ബി ജെ പി റാലിക്ക് അനുമതി നിഷേധിച്ചതെന്നാണ് പോലീസ് കമ്മീഷണര്‍ ടി ആര്‍ സുരേഷ് നല്‍കിയ വിശദീകരണം. അതിനിടെ ജില്ലയില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ റാലിയില്‍ നിന്നും ബി ജെ പി പിന്മാറണമെന്ന് ആവശ്യപ്പെട്ട് മന്ത്രി യു ടി ഖാദറും, റാലിക്ക് പോലീസ് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐയും രംഗത്തുവന്നിരുന്നു. അതേസമയം നേരത്തെ നിശ്ചയിച്ചത് പ്രകാരം റാലി നടക്കുമെന്ന് ബി ജെ പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ വ്യക്തമാക്കിയിരുന്നു.

Keywords : Mangalore, BJP, Rally, National, Top-Headlines, News, SDPI, Police, 'Mangaluru Chalo': Former city police commissioner Chandra Sekhar given charge of security.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL