city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ടി പി റോഡില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ അപകടക്കെണിയൊരുക്കിയ 14 ബാരിക്കേഡുകള്‍ നീക്കം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 20.09.2017) കെ എസ് ടി പി റോഡില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ അപകടക്കെണിയൊരുക്കിയ 14 ബാരിക്കേഡുകള്‍ നീക്കം ചെയ്തു. 27 കിലോ മീറ്ററിനുള്ളില്‍ 14 ഓളം ബാരിക്കേഡുകളാണ് അനധികൃതമായി സ്ഥാപിച്ചിരുന്നത്. പലപ്പോഴും ഇവ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.

രണ്ട് ദിവസം മുമ്പാണ് കെ എസ് ടി പി റോഡില്‍ സ്പീഡ് ബ്രേക്കര്‍ മറികടക്കുന്നതിനിടെ കെ എസ് ആര്‍ ടി സി ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചത്. അജാനൂര്‍ കൊളവയല്‍ സ്വദേശിയും മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലറുമായ കെ കുഞ്ഞഹമ്മദ് (52) ആണ് മരിച്ചത്.

കെ എസ് ടി പി റോഡില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ അപകടക്കെണിയൊരുക്കിയ 14 ബാരിക്കേഡുകള്‍ നീക്കം ചെയ്തു

സംസ്ഥാനപാത മാണിക്കോത്ത് മഡിയന്‍ കെ എസ് ടി പി റോഡിലാണ് അപകടമുണ്ടായത്. വാഹനങ്ങളുടെ അമിതവേഗത കുറക്കാന്‍ റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ മറികടക്കുന്നതിനിടയിലാണ് സംഭവിച്ചത്. കാസര്‍കോട് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ ബസ് സ്പീഡ് ബ്രേക്കര്‍ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.

അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന്, കെ എസ് ടി പി റോഡില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള റോഡില്‍ സ്ഥാപിച്ചിരുന്ന 14 അനധികൃത ബാരിക്കേഡുകള്‍ കഴിഞ്ഞ ദിവസമാണ് പോലീസ് നീക്കം ചെയ്തത്. ബാരിക്കേഡുകളൊന്നും പോലീസ് സ്ഥാപിച്ചതല്ല.
ഇത്തരം ബാരിക്കേഡുകള്‍ ദേശീയ-സംസ്ഥാന ഹൈവേയില്‍ പാടില്ലെന്നും നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്.

ബാരിക്കേഡുകള്‍ അനധികൃതമായി സ്ഥാപിച്ചുവെന്ന് മാത്രമല്ല, അശാസ്ത്രീയമായ രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ പറഞ്ഞു. റോഡപകടം ഉണ്ടായാല്‍ ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധവും റോഡ് ഉപരോധവും ഏര്‍പ്പെടുത്തും. അവിടെ ബാരിക്കേഡ് സ്ഥാപിക്കാന്‍ അനുവാദം കൊടുത്താല്‍ മാത്രമേ പ്രതിഷേധക്കാര്‍ പിന്മാറുകയുള്ളൂ. പലരും അപകടം കുറക്കാനുള്ള മാര്‍ഗമായിട്ടാണ് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതെങ്കിലും അമിത വേഗതയില്‍ വരുന്ന വാഹനം ബാരിക്കേഡ് കാണുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടുകയും അപകടത്തില്‍ പെടുകയുമാണ് ചെയ്യുന്നതെന്ന് ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

ദേശീയപാതയില്‍ ഒരു അപകടമുണ്ടായാല്‍ പ്രദേശവാസികള്‍ ഉടന്‍ തന്നെ കേരള പോലീസിന്റെയോ പ്രദേശത്തെ ക്ലബ്ബുകളുടെയോ അതല്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളുടെയോ സ്റ്റിക്കര്‍ പതിച്ച് ബാരിക്കേഡ് സ്ഥാപിക്കും. ഞങ്ങള്‍ അതിന് അനുവാദം കൊടുക്കാറുണ്ട്. കാരണം, അപകടം ഉണ്ടായാല്‍ എല്ലായ്‌പ്പോഴും പോലീസിനെയാണ് നാട്ടുകാര്‍ പഴി ചാരുന്നത്. അത് ഒഴിവാക്കാനുള്ള ഏക പോംവഴിയാണ് ഇതെന്ന് ബേക്കല്‍ എസ് ഐ വിപിന്‍ പറഞ്ഞു.

പല അപകടങ്ങള്‍ക്കും കാരണം അശ്രദ്ധമായ ഡ്രൈവിംഗ് ആണ്. കാല്‍നട യാത്രക്കാരുടെ ശ്രദ്ധക്കുറവും അപകടം വിളിച്ചുവരുത്തുന്നു. പലരും അശ്രദ്ധയോടെ റോഡിലൂടെ തന്നെയാണ് നടന്നുപോകുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. കെ എസ് ടി പി റോഡ് വികസിപ്പിച്ചെങ്കിലും സുരക്ഷാ സംവിധാനങ്ങളൊന്നും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. അത് കൊണ്ട് തന്നെ യാത്രക്കാര്‍ സൂക്ഷിക്കണമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Road, Accident, After accident, take down illegal barricades on coastal highway  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL