city-gold-ad-for-blogger
Aster MIMS 10/10/2023

നവീകരിച്ച ടൗണ്‍ ഹാള്‍ ചോര്‍ന്നൊലിക്കുന്നു; പരിപാടികള്‍ അലങ്കോലപ്പെടുന്നു

കാസര്‍കോട്: (www.kasargodvartha.com 18.08.2017) രണ്ടു വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരിച്ച ടൗണ്‍ ഹാള്‍ ചോര്‍ന്നൊലിക്കുന്നു. മഴ ശക്തമാവുമ്പോള്‍ ഹാളിനകത്ത് മേല്‍ക്കൂരയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങി പരിപാടികളെല്ലാം അലങ്കോലമാവുന്ന സ്ഥിതിയാണുള്ളത്. പരിപാടിക്കിടെ ചോരുന്ന ഭാഗത്തു നിന്നും ആളുകള്‍ എഴുന്നേറ്റ് മറ്റു ഭാഗങ്ങളില്‍ ചെന്ന് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.

വിവാഹങ്ങളുള്‍പെടെ നിരവധി പരിപാടികളാണ് ടൗണ്‍ ഹാളില്‍ അരങ്ങേറുന്നത്. സ്റ്റേജനകത്തും ചോര്‍ച്ചയുണ്ടാകുന്നത് പരിപാടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഭംഗം വരുത്തുന്നു. 10,000 രൂപയാണ് വാടകയായി ടൗണ്‍ ഹാളിന് വാങ്ങുന്നത്. മേല്‍ക്കൂര ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തി ഭംഗിയാക്കിയെങ്കിലും മേല്‍ക്കൂര പലയിടത്തും അടര്‍ന്ന് ഇതു വഴി വെള്ളം ഹാളിലേക്ക് വീഴുകയാണ് ചെയ്യുന്നത്. നിര്‍മ്മാണ പ്രവര്‍ത്തിയിലെ അപാകതയാണ് വെള്ളം ചോരാന്‍ കാരണമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

നേരത്തെ ടൗണ്‍ ഹാള്‍ പ്രവര്‍ത്തിയിലെ ക്രമക്കേടിനെ കുറിച്ച് നിരവധി സംഘടനകള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പരിഹാരം ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്.
നവീകരിച്ച ടൗണ്‍ ഹാള്‍ ചോര്‍ന്നൊലിക്കുന്നു; പരിപാടികള്‍ അലങ്കോലപ്പെടുന്നു

നവീകരിച്ച ടൗണ്‍ ഹാള്‍ ചോര്‍ന്നൊലിക്കുന്നു; പരിപാടികള്‍ അലങ്കോലപ്പെടുന്നു

നവീകരിച്ച ടൗണ്‍ ഹാള്‍ ചോര്‍ന്നൊലിക്കുന്നു; പരിപാടികള്‍ അലങ്കോലപ്പെടുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Rain, Water Leakage in Town hall, Water Leakage in Town hall.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL