city-gold-ad-for-blogger
Aster MIMS 10/10/2023

മൊബൈല്‍ വ്യാപാരികള്‍ സമരത്തിലേക്ക്; റീച്ചാര്‍ജ് രണ്ട് ദിവസം നിര്‍ത്തി വെക്കുന്നു

പ്രതിഭാരാജന്‍

കാസര്‍കോട്: (www.kasargodvartha.com 18/08/2017)
കാസര്‍കോട് ജില്ലയിലെ മൊബൈല്‍ വ്യാപാരികള്‍ റീച്ചാര്‍ജ്ജ് സേവനം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. ഇതു നടപ്പിലാക്കാനായി അതതു മേഖലാ കമ്മിറ്റി ഭാരവാഹികള്‍ കടകളില്‍ ചെന്ന് വ്യാപാരികള്‍ക്കായുള്ള നിര്‍ദ്ദേശം നേരിട്ടു കൈമാറും. ആഗസ്റ്റ് 22,23 തീയ്യതികളില്‍ സൂചനാ സമരമാണ് ആരംഭിക്കുന്നത്. മൊബൈല്‍ കമ്പനികളും സര്‍ക്കാരും ഇടപെടാതിരുന്നാല്‍ റീച്ചാര്‍ജ് സേവനം നിര്‍ത്തി വെക്കുന്നത് അനിശ്ചിതമായി തുടരാനാണ് തീരുമാനം.

പുതിയ ജി എസ് ടി നിയമം നടപ്പാകുന്നതോടെ റിച്ചാര്‍ജു വഴി വ്യാപാരിക്കു കിട്ടുന്ന തുഛമായ കമ്മീഷനില്‍ നിന്നും 18 ശതമാനം നികുതി നല്‍കികേണ്ടി വരുന്നു. ജിയോ 4ജിക്കു പുറമെയുള്ള എല്ലാ കമ്പനികളും രണ്ടര മുതല്‍ മുന്നു ശതമാനം വരെ മാത്രമാണ റീച്ചാര്‍ജ് സേവനത്തിനായുള്ള കമ്മീഷന്‍ നല്‍കി വരുന്നത്. അതില്‍ നിന്നും 18 ശതമാനം ജി എസ് ടി നികുതി വ്യാപാരി അടക്കണം. അതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. മാസാമാസം റിട്ടേണ്‍ സമര്‍പ്പിക്കണം. കമ്പ്യൂട്ടര്‍ സംവിധാനം സ്വരുക്കൂട്ടണം. രജിസ്ട്രേഷന്‍ എടുക്കണം.

മൊബൈല്‍ വ്യാപാരികള്‍ സമരത്തിലേക്ക്; റീച്ചാര്‍ജ് രണ്ട് ദിവസം നിര്‍ത്തി വെക്കുന്നു

സാങ്കേതിക മികവ് തുലോം കുറഞ്ഞതും, ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഈ വഴി തെരെഞ്ഞെടുത്തതുമായ സാധാരണകാരായ മൊബൈല്‍ വ്യാപാരികള്‍ക്ക് എന്തെങ്കിലും കൈപ്പിഴ വന്നാല്‍ കുടുംബം വിറ്റാല്‍ പോലും വീട്ടാന്‍ കഴിയാത്തത്ര പിഴയാണ് ശിക്ഷയായി വന്നു ചേരുക. അതിനു മാത്രമുള്ള വരുമാനമില്ലെന്നു മാത്രമല്ല കഴുത്തു പോകുന്ന പണിക്കു വയ്യെന്നും അതു കൊണ്ട് സേവനം മതിയാക്കാന്‍ സ്വയം നിര്‍ബന്ധിതമാവുകയാണെന്നാണ് അസോസിയേഷന്റെ വിശദീകരണം. സ്വയം സേവന തല്‍പ്പരരായി മുന്നോട്ടു വരുന്നവരെ പിന്തിരിപ്പിക്കാനാണ് ഈ നയം പ്രേരിപ്പിക്കുക.

രണ്ടര ശതമാനം മാത്രമേ കമ്മീഷന്‍ തരുന്നുള്ളുവെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലിന്റെയും ജിയോ 4ജിയുടെയും മാത്രം സിം വിതരണം പ്രോല്‍സാഹിപ്പിക്കാനും റീചാര്‍ജ്ജ് സ്റ്റോക്കെടുക്കാനുമാണ് കമ്മറ്റി ആലോചിക്കുന്നത്. വന്‍കിട കമ്പനികള്‍ പരസ്യത്തിനായി കോടികളാണ് ചിലവഴിക്കുന്നത്. ജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കമുള്ള നെറ്റ് വര്‍ക്കില്‍ വരെ പ്രശ്നങ്ങള്‍ വന്നാല്‍ ഉപഭോക്താവിനെ ആശ്വസിപ്പിക്കുന്നതും കൂലിയില്ലാ വേല ചെയ്ത് പ്രശ്ന പരിഹാരത്തിന് നിന്നു കൊടുക്കുന്നതും ഈ രംഗത്തുള്ള വ്യാപാരികളാണ്. അവരെ മുഖവിലക്കെടുക്കാന്‍ കുത്തക കമ്പനികളോ സേവന ദാതാക്കളോ തയ്യാറാകുന്നില്ല.

ചുരുങ്ങിയത് ആറു ശതമാനം കമ്മീഷനെങ്കിലും നല്‍കിയാല്‍ മാത്രമേ ഇനി ഞങ്ങള്‍ ഈ പണിക്കിറങ്ങുകയുള്ളുവെന്നാണ് സംഘടനാ നിലപാട്. അതല്ലെങ്കില്‍ ജി എസ് ടി വഴി സര്‍ക്കാരിനു ലഭിക്കേണ്ട നികുതി കമ്പനിയില്‍ നിന്നും സര്‍ക്കാര്‍ നേരിട്ടു വാങ്ങണം. വേറെ വരുമാനമില്ലാത്ത താഴെക്കിടയിലുള്ള വ്യാപാരികളെ ദ്രോഹിക്കരുത്. നികുതി കമ്പനി തന്നെ നേരിട്ടു നല്‍കണമെന്ന നിര്‍ദ്ദേശം സേവന വിതരണക്കമ്പനികളെ സംഘടന ഒരു തവണ അറിയിച്ചിരുന്നതാണ്. അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് വാക്കു തന്നതാണെങ്കിലും ഇപ്പോള്‍ അവര്‍ അതില്‍ നിന്നും പിന്തിരിഞ്ഞ സാഹചര്യത്തിലാണ് വ്യാപാരികള്‍ക്ക് നിസ്സഹകരണ സമരത്തിനിറങ്ങേണ്ടി വരുന്നത്.

ജി എസ് ടിയുടെ പരിധിയില്‍ വരാതിരിക്കാന്‍ ഒരു കടയില്‍ ദിവസത്തില്‍ അയ്യായിരം രൂപയില്‍ കുറവു മാത്രമായി കച്ചവടത്തെ പരിമിതപ്പെടുത്താന്‍ പ്രേരിപ്പിക്കും വിധം കച്ചവട രംഗം വികലമായി തീരുകയാണിവിടെ. മാത്രമല്ല, ഓരോ റീച്ചാര്‍ജിനും ബില്ലു മുറിക്കുക അസംഭവ്യമാണ്. ബില്ലു നല്‍കില്ലെന്ന പരാതിയുമായി ഒരു പരാതി മാത്രം മതി വ്യാപാരിയെ ജയിലിലടക്കാന്‍ വരെ കരുത്തുള്ളതാണ് നിലവില്‍ പരിഷ്‌ക്കരിച്ച വ്യാപാര നിയമം.

വില്‍പ്പന ചെയ്ത സംഖ്യക്കു മാത്രമല്ല, ജിവനക്കാരെ സഹായത്തിനു വെക്കുന്നവര്‍ അവരുടെ ശമ്പളം വരെ ബാങ്കു വഴിയായിരിക്കണം നല്‍കേണ്ടതെന്നാണ് നിര്‍ദ്ദേശം. ചെറുകിടി മേഖലയിലെ പ്രശ്നങ്ങളെ പഠിക്കാതെയും തിടുക്കത്തിലുമാണ് ജി എസ് ടി നടപ്പിലാക്കിയത്. ഇതു സമ്പന്ധിച്ചു യാതൊരു പരിശീലനമോ, ബോധവല്‍ക്കരണമോ അപ്രാപ്യമാണ്. മാളുകള്‍ അടക്കമുള്ള കുത്തക വ്യാപാരികള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ അന്നന്നത്തെ അന്നം തേടി ഈ വഴിക്കു വന്നവര്‍ എന്തു ചെയ്യണമെന്നറിയാതെ ഭീതിയില്‍ കഴിയുകയാണെന്ന് വ്യാപാരികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mobile Phone, Computer, Registration, BSNL, Jio, News, Mobile traders to go strike; Top up service will be stopped for two days.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL