city-gold-ad-for-blogger
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത് ലഹളയുണ്ടാക്കാനുള്ള ഗൂഡലക്ഷ്യത്തോടെയാണെന്ന് പോലീസ്; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 23.08.2017) മംഗളൂരു കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ദേഹത്ത് ആയുധം കൊണ്ട് മുറിവേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ നാട്ടില്‍ ബോധപൂര്‍വം ലഹളയുണ്ടാക്കാനുള്ള ഗൂഡലക്ഷ്യമാണെന്ന് പോലീസ്. ചൗക്കി കല്ലങ്കൈയിലെ അബ്ദുല്ലയുടെ മകന്‍ മൊയ്തീനാണ് (18) അക്രമത്തിനിരയായത്. മൊയ്തീന്റെ പരാതിയില്‍ അക്രമം നടത്തിയതിനും ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നതിന്് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച വൈകിട്ടോടെ കല്ലങ്കൈ സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം. സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന തന്നെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയും ബ്ലേഡ് പോലുള്ള ആയുധം കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മൊയ്തീന്‍ പറഞ്ഞു. മൂന്നംഗസംഘം ആരുടെയും ശ്രദ്ധയില്‍പെടാത്ത ഭാഗത്തുള്ള കെട്ടിടത്തിനരികിലേക്ക് മൊയ്തീനെ പിടിച്ചുകൊണ്ടുപോവുകയും തുടര്‍ന്ന് ബലമായി പിടിച്ചുനിര്‍ത്തി ദേഹത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വരയുകയുമായിരുന്നു. യുവാവ് കുതറിയോടി രക്ഷപ്പെടുകയാണുണ്ടായത്.

മൊയ്തീന്‍ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related News:
കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

കോളജ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത് ലഹളയുണ്ടാക്കാനുള്ള ഗൂഡലക്ഷ്യത്തോടെയാണെന്ന് പോലീസ്; മൂന്നുപേര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Top-Headlines, case, Attack, Youth, Attack against youth; case against 3

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL