city-gold-ad-for-blogger
Aster MIMS 10/10/2023

ദാഇഷില്‍ ചേര്‍ന്ന ഒരു കാസര്‍കോട് സ്വദേശി കൂടി കൊല്ലപ്പെട്ടതായി സന്ദേശം

കാസര്‍കോട്: (www.kasargodvartha.com 31.07.2017) ഭീകര സംഘടനയായ ദാഇഷില്‍ ചേര്‍ന്ന ഒരു കാസര്‍കോട് സ്വദേശി കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. തൃക്കരിപ്പൂര്‍ പടന്ന എളമ്പച്ചിയിലെ കെ വി പി മര്‍വാന്‍ (23) ആണ് കൊല്ലപ്പെട്ടത്.

മര്‍വാന്റെ പിതാവിന്റെ വാട്ട്‌സ് ആപ്പിലേക്കും, പടന്നയിലെ പൊതുപ്രവര്‍ത്തകനായ ബി സി എ റഹ് മാന്റെ ടെലഗ്രാമിലേക്കുമാണ് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചത്. ദാഇഷില്‍ ചേര്‍ന്ന മറ്റൊരു മലയാളിയായ പടന്നയിലെ അഷ്ഫാഖ് മജീദാണ് സന്ദേശം കൈമാറിയത്. മര്‍വാന്‍ ഷഹീദായി എന്നാണ് റഹ് മാന് ലഭിച്ച ടെലഗ്രാം സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്നോ, എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ദാഇഷില്‍ ചേര്‍ന്ന ഒരു കാസര്‍കോട് സ്വദേശി കൂടി കൊല്ലപ്പെട്ടതായി സന്ദേശം

ദാഇഷില്‍ ചേര്‍ന്ന മറ്റു മലയാളികളായ പടന്നയിലെ ടി കെ ഹഫീസുദ്ദീന്‍ (28), പടന്ന വടക്കേപുറത്തെ മുര്‍ഷിദ് മുഹമ്മദ് (23), പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റ് എന്ന യഹിയ (23) എന്നിവര്‍ അഫ്ഗാനിസ്ഥാനില്‍ യു എസ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി നേരത്തെ സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മര്‍വാന്‍ കൊല്ലപ്പെട്ടതായുള്ള സന്ദേശമെത്തിയത്.

ഇവര്‍ക്ക് പുറമെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് (38), ഭാര്യ എറണാകുളം വൈറ്റില സ്വദേശിനി ആഇശ (സോണി സെബാസ്റ്റിയന്‍ 25), പടന്നയിലെ ഡോ. പി കെ ഇജാസ് (35), ഭാര്യ പടന്നക്കാട് സ്വദേശിനി ഡോ. ജസീല (26), സഹോദരന്‍ പി കെ ശിഹാസ് (28), ഭാര്യ മംഗളൂരു ഉള്ളാള്‍ സ്വദേശിനി അജ്മല (20), തൃക്കരിപ്പൂര്‍ മൈതാനിയിലെ മുഹമ്മദ് മന്‍ഷാദ് (25), മൈതാനിയിലെ ഫിറോസ് (25), കാവുന്തലയിലെ സാജിദ് (26), പാലക്കാട് സ്വദേശികളായ ഈസ, ഈസയുടെ ഭാര്യ, യഹ് യയുടെ ഭാര്യ എന്നിവരടങ്ങിയ സംഘമാണ് ദാഇഷില്‍ ചേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Padanna, Trikaripur, Killed, Top-Headlines, News, Kerala, Daish, Suspected Daish joined youth dies.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL