city-gold-ad-for-blogger
Aster MIMS 10/10/2023

ഉപതെരഞ്ഞെടുപ്പ് ഫലം; കോണ്‍ഗ്രസ് വിജയം ബിജെപിയുടെ വര്‍ഗീയ അജണ്ടക്കെതിരെയുള്ള വിധിയെഴുത്ത്: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: (www.kasargodvartha.com 19.07.2017) കാസര്‍കോട് നഗരസഭ കടപ്പുറം സൗത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിന്നുന്ന വിജയം ബിജെപിയുടെ വര്‍ഗീയ അജണ്ടക്കെതിരെയുള്ള വിധിയെഴുത്താണെന്ന് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ വാര്‍ഡില്‍ വര്‍ഗീയ രീതിയിലുള്ള പ്രചരണമാണ് ബിജെപി നടത്തിവന്നത്. ജനങ്ങളെ ചേരിതിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പരാജയപ്പെട്ടത്.

കഴിഞ്ഞ തവണ ബിജെപി വിജയിച്ച ഈ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കാസര്‍കോട് നഗരസഭ കടപ്പുറം വാര്‍ഡില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു പാലങ്ങളും പ്രധാനപ്പെട്ട റോഡുകളുമെല്ലാം നഗരസഭ കടപ്പുറം വാര്‍ഡില്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇതെല്ലാം ജനങ്ങളുടെ പിന്തുണ യുഡിഎഫിന് അനുകൂലമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലം; കോണ്‍ഗ്രസ് വിജയം ബിജെപിയുടെ വര്‍ഗീയ അജണ്ടക്കെതിരെയുള്ള വിധിയെഴുത്ത്: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ


Keywords:  Kasaragod, Kerala, news, Top-Headlines, MLA, N.A.Nellikunnu, N.A Nellikkunnu MLA about congress win

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL