City Gold
news portal
» » » » » » » ബൈക്കില്‍ പിക്കപ്പിടിച്ച് വഴിയില്‍ വെച്ച് കയറിയയാള്‍ മരിച്ചു; ഓടിച്ചയാള്‍ക്ക് ഗുരുതരം

പെര്‍ള: (www.kasargodvartha.com 26.07.2017) ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ വഴിയില്‍ വെച്ച് കയറിയയാള്‍ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഹെഡ്മാസ്റ്റര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പണിക്കാരന്‍ സ്വര്‍ഗ അര്‍ളപദവിലെ ജനാര്‍ദന ആചാര്യ (64) യാണ് മരിച്ചത്. അര്‍ളപദവ് സുബോദയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് കെ നാരായണ (45)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ പുത്തൂര്‍ കൈക്കാറയിലാണ് അപകടമുണ്ടായത്. മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു ജനാര്‍ദ്ദന ആചാര്യ. ഇതിനിടയില്‍ ബൈക്കുമായെത്തിയ നാരായണ പുത്തൂരിലേക്കാണെന്നു പറഞ്ഞ് ജനാര്‍ദ്ദനയെ കൂടെക്കൂട്ടുകയായിരുന്നു. കൈക്കാറയില്‍ എത്തിയപ്പോഴാണ് എതിരെ നിന്നും വരികയായിരുന്ന പിക്കപ്പ് വാനിടിച്ചത്.

യശോദയാണ് ജനാര്‍ദ്ദനന്റെ ഭാര്യ. മക്കള്‍: ദേവദാസ്, ഹര്‍ഷവര്‍ധന്‍.

Kasaragod, Kerala, news, Injured, Bike-Accident, Man dies in accident; one injured

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, Bike-Accident, Man dies in accident; one injured

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date