city-gold-ad-for-blogger
Aster MIMS 10/10/2023

ഈ റൂട്ടിലെ യാത്രക്കാര്‍ പറയുന്നു... ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുത്

അസ് ലം കാസര്‍കോട്

(www.kasargodvartha.com 21.07.2017) കെഎസ്ടിപി റോഡിലൂടെയുള്ള വാഹനയാത്ര ഒരു സര്‍ക്കസ് അഭ്യാസം പോലെയാണ്. പിഴച്ചാല്‍ അവിടെയെല്ലാം അവസാനിക്കും. നിരവധി അപകട മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റോഡാണിത്. ഒട്ടേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. കാലവര്‍ഷം തുടങ്ങിയതോടെ തന്നെ വാഹനാപകടങ്ങളുടെ പെരുമഴയാണ് കെഎസ്ടിപി റോഡില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് യാതൊരു കുലുക്കവുമില്ല.

മരണങ്ങള്‍ എത്ര നടന്നാലും ഈ റോഡില്‍ അത് ഒഴിവാക്കാന്‍ തങ്ങള്‍ക്ക് മനസ്സില്ലെന്ന നിശബ്ദമായ പ്രഖ്യാപനമാണ് അവര്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ കെഎസ്ടിപി റോഡിലൂടെയുള്ള വാഹനയാത്ര ജീവന്‍ പണയം വെച്ചുള്ളതാണ്. ഇതുവഴി പോകുമ്പോള്‍ യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്ന് തുടക്കത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഈ റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ അതൊന്നും പ്രയോജനപ്പെടുന്നില്ല.

മഴക്കാലത്ത് മറ്റു റോഡുകളെ അപേക്ഷിച്ച് കെഎസ്ടിപി റോഡില്‍ വഴുക്കല്‍ കൂടുതലാണ്. റോഡിന്റെ ഇറക്കത്തില്‍ വഴുക്കലുകള്‍ കാരണം വാഹനങ്ങള്‍ വേഗത്തില്‍ തെന്നി കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടാകുന്നു. വേഗത നിയന്ത്രിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. വെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രൈനേജ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല.

വാഹനയാത്രക്കാര്‍ക്ക് പുറമെ കാല്‍നടയാത്രക്കാരും ഇവിടെ അപകടഭീഷണി നേരിടുകയാണ്. റോഡിന്റെ ഇരുവശത്തും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. മണ്ണ് ഇടിഞ്ഞുവീണ് ഇവിടെ വാഹന ഗതാഗതം തടസപ്പെടുന്നത് പതിവാണ്.

റോഡിലേക്ക് മണ്ണും കല്ലുകളും പതിച്ച് ഏറെകാലം കെഎസ്ടിപി റോഡില്‍ വാഹന ഗതാഗതം നടത്താന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായിരുന്നു. കെഎസ്ടിപി റോഡിന്റെ മറവില്‍ നടന്ന അഴിമതി സംബന്ധിച്ച് വിജിലന്‍സും അന്വേഷണം നടത്തിവരികയാണ്. അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തിടത്തോളം കാലം കെഎസ്ടിപി റോഡിനെ കുറിച്ച് അഭിമാനിക്കാന്‍ കഴിയുകയില്ല. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും അവര്‍ക്ക് ഭയം കൂടാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ് അധികാരികളുടെ കടമ. യാത്രക്കാരുടെ സുരക്ഷയെക്കാള്‍ എങ്ങനെയെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് പൊതുമരാമത്തില്‍ അശാസ്ത്രീയമായ പ്രവര്‍ത്തികള്‍ നടത്തുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് അത്തരം റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെയും അപകട മരണങ്ങളുടെയും ഉത്തരവാദിത്വത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിഞ്ഞ്മാറാന്‍ കഴിയില്ല. കൊലക്കുറ്റത്തിന് തന്നെ കേസെടുത്ത് കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന നിയമവ്യവസ്ഥ തന്നെ കൊണ്ടുവരണം. എങ്കില്‍ മാത്രമേ ഇത്തരം അധാര്‍മ്മികതകള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുകയുള്ളൂ.
ഈ റൂട്ടിലെ യാത്രക്കാര്‍ പറയുന്നു... ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുത്
ഈ റൂട്ടിലെ യാത്രക്കാര്‍ പറയുന്നു... ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുത്

ഈ റൂട്ടിലെ യാത്രക്കാര്‍ പറയുന്നു... ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുത്

ഈ റൂട്ടിലെ യാത്രക്കാര്‍ പറയുന്നു... ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Article, Road, Accidents increased in KSTP Road

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL