city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് താലൂക്ക് ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി; പോലീസെത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 28.06.2017) കാസര്‍കോട് താലൂക്ക് ഓഫീസില്‍ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഇസ്മാഈല്‍ (35) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇസ്മാഈലിന്റെ ഒരു ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിച്ചിരുന്നതായും എന്നാല്‍ ഈ സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് യുവാവ് താലൂക്ക് ഓഫീസില്‍ എത്തിയത്.

അഞ്ചു മണിക്ക് മുമ്പായി തന്റെ രേഖ ശരിയാക്കി തന്നില്ലെങ്കില്‍ താലൂക്ക് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു യുവാവ് ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്ന് താലൂക്ക് ഓഫീസ് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ യുവാവിനെ തലകറക്കമാണെന്ന് പറഞ്ഞതിനാല്‍ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാസര്‍കോട് താലൂക്ക് ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി; പോലീസെത്തി അറസ്റ്റു ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Threatening, suicide-attempt, Office, Police, General-hospital, Youth's suicide threat at Taluk office, arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL