city-gold-ad-for-blogger
Aster MIMS 10/10/2023

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക പെരുന്നാള്‍ ജൂലൈ 7, 8, 9 തീയതികളില്‍

കോട്ടയം: (www.kasargodvartha.com 24.06.2017) ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക പെരുന്നാളും മാര്‍ തൊമ്മശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 7 ,8,9 തീയതികളില്‍ നടക്കും.

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ചിക്കാഗോയിലുള്ള സഹോദരീ സഭകളുടെ ഇടയന്മാര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കും. 2017 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ജൂലൈ രണ്ടിന് വി കുര്‍ബാനക്ക് ശേഷം ഇടവക വികാരി  ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റുന്നതോടെ തുടക്കമാകും.

ജൂലൈ ഏഴിന് വൈകിട്ട് ആറര മണിക്ക് സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന് വചന ശൂശ്രൂഷയും നടക്കും. എട്ടിന് രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണിവരെ ഇടവക പെരുന്നാളിനോടനുബന്ധിച്ച് ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും, ഭക്ഷ്യകലാമേളയും നടക്കും. ശനിയാഴ്ച 6.30 ന് സന്ധ്യാ നമസ്‌കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും. ഒമ്പതിന് രാവിലെ 8.30 നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേള റാസക്ക് കൊഴുപ്പേകും.

മാര്‍ തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ചടങ്ങിലേക്ക് മുഴുവന്‍ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റ്റി ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി കോശി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക പെരുന്നാള്‍ ജൂലൈ 7, 8, 9 തീയതികളില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, News, Kerala, Harvest festival, St. Thomas Orthodox Perunnal, St. Thomas Orthodox Perunnal on July 7,8 and 9th.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL