city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ടി പി റോഡ് 'പുഴയായി'; യാത്രക്കാര്‍ ദുരിതത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.06.2017) കാലവര്‍ഷം ശക്തമായതോടെ നോര്‍ത്ത് കോട്ടച്ചേരി മുതല്‍ തെക്കേപുറം വരെ കെ എസ് ടി പി റോഡ് പുഴയായി മാറി. റോഡില്‍ തളംകെട്ടിനില്‍ക്കുന്ന വെള്ളം കടന്ന് വേണം യാത്രക്കാര്‍ക്ക് നേര്‍ത്ത് കോട്ടച്ചേരിയിലും പരിസരങ്ങളിലുമെത്താന്‍. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന യാത്രക്കാര്‍ മുട്ടോളം നനഞ്ഞുകൊണ്ട് യാത്രചെയേണ്ട ഗതികേടിലാണ്.

ഓട്ടോറിക്ഷയിലാണെങ്കില്‍ റിക്ഷ നിറയെ വെളളം കയറി യാത്രക്കാര്‍ നനയുന്ന അവസ്ഥയാണുളളത്. മാത്രവുമല്ല വാഹനങ്ങളുടെ സ്പെയര്‍പാട്സുകളില്‍ വെള്ളം കയറി തകരാറ് സംഭവിക്കുന്നതും പതിവായിട്ടുണ്ട്. ഇത് ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് ഏറെ ബാധിക്കുന്നത്. കെ എസ് ടി പി റോഡ് നിര്‍മ്മാണം തുടങ്ങുന്നതോടെ ഇവിടെ കാലവര്‍ഷത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പരിസരവാസികളും വ്യാപാരികളും കരുതിയിരുന്നത്. എന്നാല്‍ റോഡുകള്‍ക്ക് അനുബന്ധമായി ഓവുചാലുകള്‍ സ്ഥാപിക്കാത്തതും നിലവിലുണ്ടായിരുന്ന റോഡ് അശാസ്ത്രീയമായി കുഴിയെടുത്ത് പുതിയറോഡ് നിര്‍മ്മിച്ചതുമാണ് ഈ ഭാഗത്ത് ഇത്രയും രൂക്ഷമായി വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമായത്. കെ എസ് ടി പി റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവില്‍ റോഡില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കിക്കളയാന്‍ സംവിധാനമുണ്ടാക്കുമെന്നാണ് വ്യാപാരികള്‍ കരുതിയിരുന്നതെങ്കിലും മുന്‍ കാലത്തേക്കാളും ദുരിതമായിരിക്കുകയാണ് ഇപ്പോള്‍.

വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ മഴവെളളം കടയിലേക്ക് അടിച്ചുകയറുകയും ചെയ്യുന്നു. ഇതുമൂലം കടയിലെത്തുന്നവര്‍ ചെളിവെളളത്തില്‍ കുളിക്കുന്നു. തൊട്ടടുത്ത ടയര്‍ഷോപ്പിലെ ഉപയോഗശൂന്യമായ ടയറുകളെല്ലാം ഒഴുകി വെളളത്തിലങ്ങോളമിങ്ങോളം ഒഴുകിപ്പോവുകയാണ്. ഇത് സംബന്ധിച്ച് നഗരസഭക്കും ബന്ധപ്പെട്ട എന്‍ജിനീയര്‍മാരോടും പലവെട്ടം പരിസരവാസികളും വ്യാപാരികളും പരാതിപ്പെട്ടെങ്കിലും യാതൊരു മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലത്രെ.

ചില കെട്ടിടങ്ങളില്‍ നിന്നും അനധികൃതമായി കക്കൂസ് മാലിന്യങ്ങള്‍പോലും കെഎസ്ടിപി റോഡിനോടനുബന്ധിച്ചുള്ള പൂര്‍ണ്ണമാവാത്ത ഓവുചാലിലേക്ക് ഒഴുക്കി വിടുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള മലിന ജലവും ചെളിവെളളവും തളംകെട്ടി ദുര്‍ഗന്ധമുണ്ടാവുകയും കൊതുകള്‍ പെരുകുകയും ചെയ്യുന്നത് മൂലം കച്ചവടക്കാര്‍ പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ്.
കെ എസ് ടി പി റോഡ് 'പുഴയായി'; യാത്രക്കാര്‍ ദുരിതത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, Road,  Rain Water in KSTP Road

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL