city-gold-ad-for-blogger
Aster MIMS 10/10/2023

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂണിയന്‍ നാലാമത് ജില്ലാ സമ്മേളനം ജൂണ്‍ 10ന്

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/06/2017) മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂണിയന്‍ (സി എ ടി യു) നാലാമത് ജില്ലാ സമ്മേളനം ജൂണ്‍ 10ന് കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടക്കും. സി എ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാഘവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടറി ടി കെ രാജന്‍, ജില്ലാ സെക്രട്ടറി ടി പി അശോക കുമാര്‍, സംസ്ഥാന ജനറല്‍ സെക്ടട്ടറി സുരേഷ് പാലത്ത്, സംസ്ഥാന കമ്മിറ്റി അംഗം അബ്ബാസലി എന്നിവര്‍ പ്രസംഗിക്കും. കൂടാതെ പുരോഗമന പ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയന്‍ രംഗത്തെയും പ്രമുഖ നേതാക്കള്‍ അഭിവാദ്യം അര്‍പ്പിച്ച സംസാരിക്കും.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂണിയന്‍ നാലാമത് ജില്ലാ സമ്മേളനം ജൂണ്‍ 10ന്

എം എല്‍ എം മേഖലയ്ക്ക് നോഡല്‍ ഓഫീസറെ നിയമിച്ച് പ്രവര്‍ത്തനം കുറ്റമറ്റതാക്കുക, മണിചെയിന്‍ കമ്പനികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ച് പൂര്‍ണമായും തടയുക, എം എല്‍ എം തൊഴിലാളികള്‍ക്ക് ഇ എസ് ഐ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്മേളനം നടത്തുന്നത്.

ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യു സുധാകരന്‍, എന്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, അബ്ബാസലി, ടി പി അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, District, Conference, Kanhangad, Inauguration, Press Meet, Multilevel Marketing Employees Union 4th District Conference on June 10.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL