വീടിനു നേരെ കല്ലേറ്, ചോദിക്കാന്‍ ചെന്നയാള്‍ക്ക് മര്‍ദനം, കസ്റ്റഡിയിലെടുത്ത പോലീസിനു നേരെ കൈയ്യേറ്റം; ഒറ്റ ദിവസം കൊണ്ട് മൂന്ന് കേസുകളില്‍ പ്രതിയായ യുവാവ് ജയിലിലായി
Jun 29, 2017, 14:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2017) ഭാര്യാ വീടിനു നേരെ കല്ലെറിയുകയും ചോദിക്കാന്‍ ചെന്നയാളെ അക്രമിക്കുകയും കസ്റ്റഡിയിലെടുത്ത പോലീസിനു നേരെ കൈയ്യേറ്റവും നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് കൊട്രച്ചാലിലെ ഹക്കീ (42)മിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.
ഹക്കീമുമായി തെറ്റിപ്പിരിഞ്ഞു കഴിയുകയാണ് ഭാര്യ നൗഷിത. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ പിക്കപ്പ് വാനിലെത്തിയ ഹക്കീം നൗഷിതയുടെ വീടിനു നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് നൗഷിതയുടെ സഹോദരിയുടെ ഭര്‍ത്താവ് ആറങ്ങാടിയിലെ ബി.കെ മുഹമ്മദ് ഇതു ചോദ്യം ചെയ്യാന്‍ ഹക്കീമിനടുത്തെത്തി. എന്നാല്‍ പ്രകോപിതനായ ഹക്കീം മുഹമ്മദിനെ അക്രമിക്കുകയായിരുന്നു.
ഈ രണ്ടു സംഭവത്തിലും ഹക്കീമിനെതിരെ കേസെടുത്ത പോലീസ് ഹക്കീമിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കായി ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴി ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ. എ. സന്തോഷ് കുമാറിനു നേരെ ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റില്‍ വെച്ച് കൈയ്യേറ്റ ശ്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ അക്രമിച്ച കേസും ഹക്കീമിനെതിരെ ചാര്‍ജ് ചെയ്ത് പോലീസ് അറസ്റ്റ് ചെയ്യുകയും കോടിതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Assault, Attack, complaint, case, arrest, Police, Jail, court, Remand, 3 case against youth; arrested