city-gold-ad-for-blogger
Aster MIMS 10/10/2023

രമ്യതയുടെ മധുരം നല്‍കി വനിതാ കമ്മീഷന്‍ അദാലത്ത്

തിരുവനന്തപുരം: (www.kasargodvartha.com 24.05.2017) നിയമത്തിന്റെ വഴിയില്‍ കുടുങ്ങാതെ രമ്യതയുടെ സന്തോഷം എളുപ്പത്തില്‍ നല്‍കി വനിതാ കമ്മീഷന്‍ അദാലത്ത്. ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ തീര്‍ക്കാന്‍ ഭര്‍തൃമാതാവ് ശാഠ്യം പിടിക്കുന്ന രംഗങ്ങള്‍ക്കും തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്ത് സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം ജില്ലയിലെ പരാതികള്‍ക്ക് തീര്‍പ്പുകല്‍പിക്കുന്നതിനുള്ള അദാലത്ത് വ്യാഴാഴ്ച തുടരും.

രമ്യതയുടെ മധുരം നല്‍കി വനിതാ കമ്മീഷന്‍ അദാലത്ത്

130 കേസുകളാണ് അദാലത്തില്‍ പരിഗണനക്ക് എത്തിയത്. 52 എണ്ണത്തില്‍ തീര്‍പ്പുകല്‍പിച്ചു. 68 കേസുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു കേസ് കൗണ്‍സലിംഗിന് വെച്ചു. ഒമ്പത് കേസുകള്‍ വിവിധ വകുപ്പുകളുടെ റിപോര്‍ട്ടിനായി നല്‍കും. വര്‍ക്കല താലൂക്കില്‍നിന്നുള്ള പരാതിക്കാരി അദാലത്തിനെത്തിയത് വര്‍ഷങ്ങളായി താനുമായി ബന്ധമില്ലാതെ വിദേശത്തുള്ള ഭര്‍ത്താവിനെതിരെയാണ്. രണ്ട് മക്കളെ ജ്യേഷ്ഠന്റെ കുടുംബത്തോടൊപ്പം താമസിപ്പിച്ചിരിക്കുകയാണ്. ലീവിനെത്തിയാലും ജ്യേഷ്ഠന്റെ വീട്ടില്‍ തന്നെ. ഭര്‍ത്താവ് നാട്ടിലെത്തുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ ഭാര്യക്ക് ചെലവിന് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

അമ്മയില്‍നിന്ന് കുടുംബ ഓഹരി ആവശ്യപ്പെട്ടെത്തിയ മകള്‍ക്ക് അതിന് നിയമപരമായ അവകാശമില്ലെന്ന് കമ്മീഷന് ബോധ്യപ്പെട്ടു. എന്നാല്‍ മരുമകന്‍ കാശ് ദുരുപയോഗം ചെയ്യുമെന്ന അമ്മയുടെ ആശങ്ക ഇല്ലാതാക്കാന്‍ കമ്മീഷന്റെ ആശ്വാസ നിര്‍ദേശം. മകള്‍ മൂന്നു മാസത്തിനകം വാങ്ങുന്ന വസ്തുവിന് അമ്മ പണം നല്‍കും. ഉദ്യോഗസ്ഥയായ മറ്റൊരു മകളുടെ പിന്തുണയും തീരുമാനത്തിന് ലഭിച്ചു. ചിറയിന്‍കീഴ് താലൂക്കില്‍നിന്നുള്ള കുടുംബത്തിന് അത് സന്തോഷമുള്ള പരിഹാരമായി.

നാട്ടുകാരുടെ ശല്യം സഹിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു നെയ്യാറ്റിന്‍കര താലൂക്കില്‍നിന്നുള്ള വൃദ്ധയുടെ പരാതി. ഒറ്റയ്ക്ക് താമസിക്കുന്ന തനിക്ക് നാട്ടുകാരുടെ ശകാരം സഹിക്കുന്നില്ല. പക്ഷേ, അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും പറയാനുണ്ടായിരുന്നത് വൃദ്ധ വളര്‍ത്തുന്ന പതിനഞ്ചോളം നായകളുടെ ശല്യത്തെക്കുറിച്ച്. നായശല്യം സഹിക്കാതെ അവര്‍ നല്‍കുന്ന പരാതിയാണത്രെ വൃദ്ധയെ ചൊടിപ്പിക്കുന്നത്. പരാതിയില്‍ അടിയന്തരമായി ഇടപെടാന്‍ ബന്ധപ്പെട്ട പഞ്ചായത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കും.

കുടുംബ പ്രശ്‌നങ്ങളും അയല്‍ക്കാര്‍ തമ്മിലെ വഴിത്തര്‍ക്കവുമാണ് പരാതികളിലേറെയും. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടും നിരവധി കേസുകളെത്തി. രമ്യമായ പരിഹാരത്തിനാണ് കമ്മീഷന്‍ മുന്‍ഗണന നല്‍കിയത്. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വഴങ്ങാത്ത കേസുകളില്‍ കമ്മീഷന്‍ നിയമനടപടികള്‍ ശുപാര്‍ശ ചെയ്തു. കമ്മീഷന്‍ അംഗങ്ങളായ ഡോ. ലിസി ജോസ്, അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി യു കുര്യാക്കോസ്, അഭിഭാഷകരായ മായ, രാജേന്ദ്രന്‍ എന്നിവരാണ് അദാലത്തില്‍ സംബന്ധിച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രമണി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Top-Headlines, News, Women, Committee, Family Problems, Women's committee Sitting, Women's commission Adalath in Trivandrum made sweetly moments. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL