city-gold-ad-for-blogger
Aster MIMS 10/10/2023

കേന്ദ്രസര്‍വകലാശാലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന കോണ്‍ക്രീറ്റ് മിശ്രിതം കടത്താന്‍ ശ്രമമെന്ന് പരാതി; മറ്റൊരു സൈറ്റിലേക്ക് മിക്‌സിംഗ് യന്ത്രം കൊണ്ടുപോകുമ്പോള്‍ തടഞ്ഞതാണെന്ന് കരാറുകാരന്‍

കാസര്‍കോട്: (www.kasargodvartha.com 26/05/2017) പെരിയ കേന്ദ്രസര്‍വകലാശാലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന കോണ്‍ക്രീറ്റ് മിശ്രിതം പുറത്തേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി.

സര്‍വകലാശാല പരിസരത്തുനിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിച്ച മിശ്രിതം സര്‍വകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗം കയ്യോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയില്‍ ആരോപിച്ചു. കേന്ദ്രസര്‍വകലാശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റൈസെന്ന നിര്‍മാണ കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരാണ് പ്രവര്‍ത്തികള്‍ക്കായി മറ്റുള്ളവര്‍ക്ക് കരാര്‍ നല്‍കുന്നത്.

കേന്ദ്രസര്‍വകലാശാലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന കോണ്‍ക്രീറ്റ് മിശ്രിതം കടത്താന്‍ ശ്രമമെന്ന് പരാതി; മറ്റൊരു സൈറ്റിലേക്ക് മിക്‌സിംഗ് യന്ത്രം കൊണ്ടുപോകുമ്പോള്‍ തടഞ്ഞതാണെന്ന് കരാറുകാരന്‍

കേന്ദ്രസര്‍വകലാശാല പരിസരത്തുള്ള സാധനങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ പ്രത്യേക അനുമതി അനിവാര്യമാണ്. എന്നാല്‍അനുമതി വാങ്ങാതെ കരാറുകാരന്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തുനിന്നും കോണ്‍ക്രീറ്റ് മിശ്രിതങ്ങള്‍ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് മിശ്രിതം അടങ്ങിയ വാഹനം സര്‍വകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗം കയ്യോടെ പിടികൂടി ബേക്കല്‍ പോലീസിനെ ഏല്‍പ്പിക്കുകയാണുണ്ടായത്. പിന്നീട് തുടര്‍നടപടികളൊന്നും പോലീസ് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അധികൃതര്‍ എസ് പിയെ സമീപിച്ചത്.

അതേ സമയം ചെര്‍ക്കളയില്‍ റോഡ് പണി നടക്കുന്ന സ്ഥലത്തേക്ക് മിക്‌സിംഗ് യന്ത്രം കൊണ്ടുപോകുമ്പോള്‍ അധികൃതര്‍ തടയുകയായിരുന്നുവെന്നും കുറച്ച് മാത്രമാണ് കോണ്‍ക്രീറ്റ് മിശ്രിതം യന്ത്രത്തില്‍ അവശേഷിച്ചതെന്നുമാണ് കരാറുകാരന്‍ പറയുന്നത്. വര്‍ക്ക് നടക്കുന്ന സ്ഥലത്ത് യന്ത്രങ്ങള്‍ കേടായാല്‍ യന്ത്രം കൊണ്ടുപോകാറുണ്ടെന്നും കരാറുകാരന്‍ വിശദീകരിക്കുന്നു. പകല്‍ സമയത്താണ് മിക്‌സിംഗ് യന്ത്രം കൊണ്ടുപോകാന്‍ നോക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Central University, Cheating, Police, Complaint, Investigation, Vehicle, Complanit against moving concrete mix.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL