city-gold-ad-for-blogger
Aster MIMS 10/10/2023

സ്‌കൂള്‍ കളിസ്ഥല വിവാദം: സിപിഎം ഭരണ സമിതിക്കെതിരെ എസ്എഫ്‌ഐയും രംഗത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.04.2017) സ്‌കൂള്‍ കളിസ്ഥല വിവാദത്തില്‍ സിപി എമ്മിന്റെ നഗരസഭാ ഭരണസമിതിക്കെതിരെ എസ്എഫ്‌ഐയും രംഗത്ത് വന്നു. ഹൊസ്ദുര്‍ഗ് സ്‌കൂളിന്റെ കളിസ്ഥലത്ത് വയോജന മന്ദിരം നിര്‍മ്മിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളായ കെ എസ് യു വും എം എസ് എഫും എ ബി വി പിയും ചൊവ്വാഴ്ച പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ സി പി എം അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ ഇക്കാര്യത്തില്‍ നിലപാട് ആദ്യം വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് നഗരസഭയുടെ നീക്കത്തെ എസ് എഫ്‌ എ എതിര്‍ത്ത് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

നഗരസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് കെ മഹേഷ് വ്യക്തമാക്കി. ഇതോടെ കളിസ്ഥല വിഷയത്തില്‍ നഗരസഭാ ഭരണസമിതി ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പ്രശ്‌നം സി പി എം നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള വിവാദ തീരുമാനങ്ങള്‍ നഗരസഭാ കൈക്കൊള്ളുമ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നാണ് സി പി എമ്മിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

സ്‌കൂള്‍ കളിസ്ഥല വിവാദം: സിപിഎം ഭരണ സമിതിക്കെതിരെ എസ്എഫ്‌ഐയും രംഗത്ത്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, School, CPM, SFI, KSU, ABVP, Protest, Municipality, School play ground controversy; SFI against CPM administration.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL