city-gold-ad-for-blogger
Aster MIMS 10/10/2023

ഗ്രാനൈറ്റ് കടയുടെ മേശവലിപ്പില്‍ നിന്നും ഒരു ലക്ഷത്തി പതിനെട്ടായിരം രൂപ കവര്‍ന്നു; അന്വേഷണം അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച്

കാസര്‍കോട്: (www.kasargodvartha.com 18/04/2017) ഗ്രാനൈറ്റ് കടയുടെ മേശവലിപ്പില്‍ നിന്നും ഒരുലക്ഷത്തി പതിനെട്ടായിരം രൂപ കവര്‍ന്നു. നുള്ളിപ്പാടിയിലെ അക്വ ഗ്രാനൈറ്റ് എന്ന കടയില്‍ നിന്നുമാണ് ഇത്രയും തുക അപഹരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കും 4.30നും ഇടയിലുള്ള സമയത്താണ് കടയില്‍ മോഷണം നടന്നത്. സാധനങ്ങള്‍ വാങ്ങാനാണെന്ന വ്യാജേന ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വൈകിട്ട് നുള്ളിപ്പാടിയിലെ ഗ്രാനൈറ്റ് കടയില്‍ വന്നിരുന്നു.

ഗ്രാനൈറ്റ് കടയുടെ മേശവലിപ്പില്‍ നിന്നും ഒരു ലക്ഷത്തി പതിനെട്ടായിരം രൂപ കവര്‍ന്നു; അന്വേഷണം അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച്

കടയിലെ ജീവനക്കാരന്‍ ഗ്രാനൈറ്റുകള്‍ വാങ്ങാനെത്തിയ ചിലരുമായി സംസാരിക്കുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്ത ശേഷം ഇവരില്‍ നിന്നും പണം വാങ്ങി മേശവലിപ്പിലിടുമ്പോഴാണ് ഒരുലക്ഷത്തി പതിനെട്ടായിരം രൂപ കാണാനില്ലെന്ന് വ്യക്തമായത്. കടയിലുണ്ടായിരുന്ന അന്യസംസ്ഥാനക്കാരായ രണ്ടംഗ സംഘത്തെയും കാണാനില്ലായിരുന്നു.

ഇതോടെ പണവുമായി മുങ്ങിയത് ഇവരാണെന്നസംശയം ബലപ്പെടുകയും കടയിലെ അക്കൗണ്ടന്റ് ഉമ്മര്‍ ഫാറൂഖ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cash, Investigation, Complaint, Case, Police, Granite Shop, Nullippady, Rs. 1,18,000 stolen from Granite shop.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL