city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂളില്‍ കഞ്ചാവ് ഉപയോഗിച്ച് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തില്‍ പി ടി എ പ്രസിഡണ്ടിനെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം കാറിലെത്തി അക്രമിച്ചു

ചെര്‍ക്കള: (www.kasargodvartha.com 29/04/2017) സ്‌കൂളില്‍ കഞ്ചാവ് ഉപയോഗിച്ച് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തില്‍ പി ടി എ പ്രസിഡണ്ടിനെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം കാറിലെത്തി അക്രമിച്ചു. എടനീര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പിടിഎ പ്രസിഡണ്ട് മാന്യ കുഞ്ചാറിലെ മുനീര്‍ കുഞ്ചാറി(45)നാണ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

സ്വിഫ്റ്റ് കാറിലെത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയതെന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുനീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എടനീര്‍ മീത്തലബസാറില്‍ മൊബൈല്‍ റീച്ചാര്‍ജ്ജ് കട നടത്തുന്ന മുനീര്‍ കട പൂട്ടി രാത്രി 10.15 മണിയോടെ വീട്ടിലേക്ക് പോകുമ്പോള്‍ ബദിയടുക്ക-പൊവ്വല്‍ റോഡിലേക്ക് കയറുന്ന സ്ഥലത്തുവെച്ച് സ്വിഫ്റ്റ് കാര്‍ കുറുകെയിട്ട് അക്രമം നടത്തുകയായിരുന്നു. സൈലോ കാറിലായിരുന്നു മുനീര്‍. കാറിന്റെ സൈഡിലേയും പിറകിലേയും ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു.

സ്‌കൂളില്‍ കഞ്ചാവ് ഉപയോഗിച്ച് വന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന് അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തില്‍ പി ടി എ പ്രസിഡണ്ടിനെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം കാറിലെത്തി അക്രമിച്ചു

കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കാന്‍ ശ്രമിക്കുകയും നടക്കാതിരുന്നപ്പോള്‍ പഞ്ച് കൊണ്ടും ഇരുമ്പ് കൊണ്ടും മുഖത്ത് കുത്തുകയായിരുന്നു. പിന്നാലെ ഒരു ബൈക്ക് വരുന്നത് കണ്ട് സംഘം വന്ന കാറില്‍ തന്നെ പെട്ടെന്ന് രക്ഷപ്പെട്ടു. കെ എല്‍ 14 ആര്‍ 115 നമ്പര്‍ വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം എത്തിയതെന്ന് മുനീര്‍ പറയുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കൂളില്‍ പ്ലസ്‌വണ്ണിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ലഹരിയില്‍ വന്ന് പടക്കം പൊട്ടിക്കുകയും ബഹളം വെച്ച് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിടിഎ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ പേരില്‍ തനിക്കെതിരെ ഒരു വിദ്യാര്‍ത്ഥി കള്ള പരാതി നല്‍കിയിരുന്നതായും പോലീസ് അന്വേഷിച്ച് പരാതി വ്യാജമാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും മുനീര്‍ പറയുന്നു.

പിടിഎ പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്നും മറ്റും അക്രമികള്‍ ആക്രോശിച്ചിരുന്നു. അടിയേറ്റ് ഒരു കണ്ണിന്റെ കാഴ്ച തകരാറിലായിരിക്കുകയാണ്. സംഭവത്തെ കുറിച്ച് വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasragod, Cherkala, Assault, School, Ganja, Students,President, Hospital, Car, Treatment, Investigation, Police, Complaint, Court, PTA president attacked by gang including students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia