city-gold-ad-for-blogger
Aster MIMS 10/10/2023

സി പി എമ്മിന്റെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് കരി ഓയില്‍ പ്രയോഗം

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/04/2017) പുല്ലൂര്‍ ഉദയനഗറില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം കരി ഓയിലൊഴിച്ച് വികൃതമാക്കി. ഉദയനഗര്‍ ജംഗ്ഷനിലുള്ള വി രാമന്‍സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രത്തിനുനേരെയാണ് കരി ഓയില്‍ പ്രയോഗമുണ്ടായത്.

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പതാകകളും നശിപ്പിക്കപ്പെട്ടു. എടമുണ്ടയില്‍ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്‌ഐയുടെ പതാകകളും നശിപ്പിക്കപ്പെട്ടു. ഉദയനഗര്‍ താളിക്കുണ്ടില്‍ ബിജെപി ഓഫീസിന് മുന്നിലുള്ള പതാകയും കീറിനശിപ്പിച്ച നിലയില്‍ കണ്ടെത്തി.

സി പി എമ്മിന്റെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് കരി ഓയില്‍ പ്രയോഗം

ബസ് കാത്തിരിപ്പുകേന്ദ്രത്തിന് കരി ഓയിലൊഴിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അതേ സമയം സിപിഎമ്മാണ് ഉദയനഗറില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, CPM, Bus waiting shed, BJP, Committee Office, Flag, DYFI, Black oil attack towards CPM bus waiting shed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL