city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ പണപ്പിരിവിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പിച്ചു

പെരിയ: (www.kasargodvartha.com 19.04.2017) എന്‍ഡോസള്‍ഫാന്‍ ഇരകളെ സഹായിക്കാനെന്ന് പറഞ്ഞ് പണപ്പിരിവ് നടത്താനെത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പിച്ചു. രാജപുരം ബന്തടുക്ക ഭാഗങ്ങളില്‍ നിന്നും വന്ന യുവാക്കളെയാണ് രാവണേശ്വരത്ത് വെച്ച് നാട്ടുകാര്‍ തടഞ്ഞത്.

എന്‍ഡോസള്‍ഫാന്‍ ഇരകളെ സഹായിക്കാനെന്ന പേരില്‍ രണ്ടുമാസക്കാലമായി ഒരു സംഘടന വ്യാപകമായി പണപ്പിരിവ് നടത്തുന്ന വിവരം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത സംരക്ഷക സമിതി പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം രക്ഷക സമിതി പ്രവര്‍ത്തകനായ രാവണേശ്വരത്തെ എം വി രവീന്ദ്രന്റെ വീട്ടില്‍ നാല് യുവാക്കള്‍ പിരിവിനായി എത്തുകയായിരുന്നു.


എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ പണപ്പിരിവിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പിച്ചു

ഇതോടെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുവെച്ചു. പിന്നീട് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ ബിജുവിന്റെ നിര്‍ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തുകയും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. താക്കീത് നല്‍കിയ ശേഷം ഇവരെ പോലീസ് വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Periya, Endosulfan-victim, Fund, Collection, Natives, Police, Custody, 4 Members gang held for illegally collect fund for Endosulfan victims.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL