city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു; ബസ് റൂട്ട് മാറി ഓടിച്ചത് ആശുപത്രിയിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2017) കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണപ്പോള്‍ പിന്നെ ഡ്രൈവര്‍ മറ്റൊന്നും ചിന്തിച്ചില്ല. യാത്രക്കാരന് അടിയന്തിര ചികില്‍സ ലഭ്യമാക്കാന്‍ ബസ് റൂട്ടുമാറി നേരെ ഓടിച്ചുപോയത് ആശുപത്രിയിലേക്ക്.

ഞായറാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട് - പാണത്തൂര്‍ - സുള്ള്യ റൂട്ടിലോടുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരന്‍ ബസിനകത്ത് തളര്‍ന്നുവീഴുകയായിരുന്നു. ബസ് ഒടയംചാല്‍ കഴിഞ്ഞതോടെയാണ് യാത്രക്കാരന്‍ കുഴഞ്ഞുവീണത്. ഇതോടെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എന്‍.പി അലിയാര്‍ ബസ് റൂട്ട് മാറ്റി നേരെ പൂടംകല്ല് സി എച്ച് സിയിലേക്ക് വിട്ടു. ആശുപത്രിക്ക് മുന്നിലെത്തിയപ്പോള്‍ യാത്രക്കാരും കുഴഞ്ഞു വീണയാളെ താങ്ങിയെടുത്ത് ആശുപത്രിക്കകത്തേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു. യാത്രക്കാരന് ചികിത്സ ഉറപ്പാക്കിയതിന് ശേഷമാണ് അലിയാര്‍ കെ എസ് ആര്‍ ടി സി ബസ് സ്ഥിരം റൂട്ടിലേക്ക് തിരിച്ചത്. അലിയാറിന്റെ അവസരോചിതമായ. ഇടപെടലിനെ യാത്രക്കാര്‍ അഭിനന്ദിച്ചു.

കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു; ബസ് റൂട്ട് മാറി ഓടിച്ചത് ആശുപത്രിയിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, KSRTC, hospital, Fell Down, Bus Driver, NP Aliyar, Passenger fell down in bus; KSRTC Driven to hospital

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL