city-gold-ad-for-blogger
Aster MIMS 10/10/2023

എരിയപ്പാടിയില്‍ 8 മാസത്തോളമായി കുടിവെള്ളം ഇല്ലാതെ 120 ഓളം കുടുംബങ്ങള്‍; കലക്ടര്‍ക്ക് പരാതി

നായന്മാര്‍മൂല: (www.kasargodvartha.com 15.03.2017) ചെങ്കള പഞ്ചായത്ത് പത്താം വാര്‍ഡില്‍ പെടുന്ന എരിയപ്പാടി പ്രദേശത്ത് എട്ട് മാസത്തോളമായി കുടിവെള്ളമില്ല. രണ്ട് കോളനികളടക്കം 120 ഓളം കുടുംബങ്ങളാണ് ഇവിടെ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നത്. ലക്ഷംവീട് കോളനിയിലെ പത്തിലേറെ കുടുംബങ്ങള്‍ക്ക് സമീപത്തെ മുഹമ്മദ് എന്നയാള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം സൗജന്യമായി വെള്ളം എത്തിക്കുന്നുണ്ട്. മറ്റുള്ളവര്‍ വെള്ളത്തിന് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.

കുടിവെള്ളം വിതരണം ചെയ്യാനായി മൂന്ന് പൊതു ജലസംഭരണികളും കിണറുകളും പ്രദേശത്തുണ്ട്.
എരിയപ്പാടിയില്‍ 8 മാസത്തോളമായി കുടിവെള്ളം ഇല്ലാതെ 120 ഓളം കുടുംബങ്ങള്‍; കലക്ടര്‍ക്ക് പരാതി

മധുവാഹിനിപ്പുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള കിണറില്‍ വേനല്‍ കനത്തിട്ടും ആവശ്യത്തിന് വെള്ളമുണ്ട്. മാത്രമല്ല, ഈ കിണര്‍ വറ്റുകയാണെങ്കില്‍ ആശ്രയിക്കാനായി പുഴയില്‍ റിംഗ് താഴ്ത്തി പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുമുണ്ട്. എന്നാല്‍ ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോര്‍, പൈപ്പ് ലൈന്‍ തുടങ്ങിയ ഉപകരണങ്ങളും മറ്റും ദ്രവിച്ച് നശിച്ചുപോയിരിക്കുകയാണ്.

കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എരിയപ്പാടി കിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബുവിന് പരാതി നല്‍കി.

എരിയപ്പാടിയില്‍ 8 മാസത്തോളമായി കുടിവെള്ളം ഇല്ലാതെ 120 ഓളം കുടുംബങ്ങള്‍; കലക്ടര്‍ക്ക് പരാതി

പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കിംഗ്സ്റ്റാര്‍ എരിയപ്പാടി പ്രവര്‍ത്തകര്‍ കലക്ടര്‍ക്ക് പരാതി നല്‍കുന്നു

അതേസമയം, പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഉന്നയിച്ച് പരിഹാര നടപടികള്‍ കാണുമെന്നും വാര്‍ഡ് മെമ്പര്‍ എ മമ്മിഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരമായില്ലായെങ്കില്‍ ഗുണഭോക്താക്കളെയും നാട്ടുകാരെയും അണിനിരത്തി പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കിംഗ്സ്റ്റാര്‍ ക്ലബ് പ്രസിഡന്റ് എ ബഷീര്‍, സെക്രട്ടറി മുസ്തഫ, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി വൈ എ തുടങ്ങിയവര്‍ മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Drinking water, District Collector, Chengala, Club, Eriyappady, Nayanmarmoola, Draught, Lakshamveedu Colony, No drinking water for 120 Families

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL