city-gold-ad-for-blogger
Aster MIMS 10/10/2023

പിതാവ് സ്‌കൂളിലാക്കി പോയ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ നാട്ടുകാര്‍ തല്ലിച്ചതച്ച് പോലീസിലേല്‍പ്പിച്ചു

ഉപ്പള: (www.kasargodvartha.com 20/03/2017) പിതാവ് സ്‌കൂളിലാക്കി പോയ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ നാട്ടുകാര്‍ തല്ലിച്ചതച്ച് പോലീസിലേല്‍പ്പിച്ചു. പൈവളിക ബായിക്ക്ട്ടയിലെ അധ്യാപകന്റെ മകളെയാണ് തിരുവനന്തപുരം സ്വദേശിയായ മധ്യവയസ്‌കന്‍ കഞ്ചാവ് ലഹരിയില്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. മംഗളൂരുവിലുള്ള ബന്ധുവിന് ശാസ്ത്രക്രിയ നടക്കുന്നതിനാല്‍ രാവിലെ മകളെ പാറക്കട്ടയിലുള്ള സ്‌കൂളില്‍ വിട്ട് പിതാവ് പോയപ്പോഴാണ് പീഢനം അരങ്ങേറിയത്. കുട്ടി മാത്രം ക്ലാസലിരുന്ന് വായിക്കുമ്പോഴാണ് ഇതുവഴി എത്തിയ തിരുവനന്തപുരം സ്വദേശി കുട്ടിയെ കടന്നു പിടിച്ചത്.

പിതാവ് സ്‌കൂളിലാക്കി പോയ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ നാട്ടുകാര്‍ തല്ലിച്ചതച്ച് പോലീസിലേല്‍പ്പിച്ചു

സ്‌കൂളിന് സമീപത്തുകൂടിയുള്ള ഇടുങ്ങിയ റോഡിലൂടെ പോവുകയായിരുന്ന വഴിയാത്രക്കാര്‍ കൂട്ടിയുടെ നിലവിളി കേട്ട് എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കൂടുതല്‍ ആളുകള്‍ എത്തിയതോടെ മര്‍ദ്ദനം തുടങ്ങി. അവശനനിലയിലായ ഇയാളെ പിന്നീട് മഞ്ചേശ്വരം പേലീസിന് കൈമാറുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Father, Student, Molestation, Police, Natives, School, Road, Paivalika, Mangalore, Molestation atempt; Thiruvananthapuram native in police custody.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL