സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെയും ഗ്രൂപ്പ് അഡ്മിന്മാര്ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് ചീഫ്
Mar 23, 2017, 14:45 IST
കാസര്‍കോട്: (www.kasargodvartha.com 23.03.2017) സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെയും ഗ്രൂപ്പ് അഡ്മിന്മാര്ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ അറിയിച്ചു. മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിന്റെയും പിന്നീടുണ്ടായ പ്രതിഷേധങ്ങളുടെയും ഹർത്താലിന്റെയും മറ്റും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി വര്‍ഗ്ഗീയ വിദ്വേഷം നടത്തുന്നതും അനാവശ്യമായിട്ടുള്ളതും സത്യവിരുദ്ധമായട്ടുള്ളതുമായ സന്ദേശങ്ങള്‍ അയക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. അപ്രകാരമുള്ള എന്തെങ്കിലും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും, ഗ്രൂപ്പ് അഡ്മിനെതിരെയും അതിശക്തമായ നടപടിസ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
വ്യാജപ്രചരണങ്ങളും വ്യാജ സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് ചീഫ് അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Social-Media, Police, Fake, Group admins, Whatsapp, Facebook, Message, Action, Fake message; Action against group admin too.