കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; കസ്റ്റംസ് ഓഫീസര്‍ക്ക് പരിക്ക്
Mar 5, 2017, 21:27 IST
ഉപ്പള: (www.kasargodvartha.com 05.03.2017) ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആലംപാടി സ്വദേശി മരിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം. ആലംപാടിയിലെ ഖാസി അബ്ദുല്ലയുടെ മകന് റസാഖ് (33) ആണ് മരിച്ചത്. www.kasargodvartha.com
കോഴിക്കോട്ടുനിന്നും ഹരിയാനയിലേക്ക്പോവുകയായിരുന്ന കസ്റ്റംസ് ഓഫീസര്‍ വിപിന്‍ യാദവ് സഞ്ചരിച്ച എച്ച് ആര് 19 ജി 8330 വോക്സ് വാഗണ്‍ കാര്‍ മഞ്ചേശ്വരം ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന റസാഖ് സഞ്ചരിച്ച കെ എല്‍ 14 പി 4101 നമ്പര്‍ ഷിഫ്റ്റ് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും റസാഖ് മരിച്ചിരുന്നു.
സൗദിയില്‍ ജോലി ചെയ്യുന്ന റസാഖ് മാസങ്ങള്‍ക്ക് മുമ്പാണ് സഹോദരന് അസീസിന്റെ വിവാഹത്തിനായി നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
Keywords: Kerala, Accident, Death, news, Top-Headlines, Uppala, Deadbody, Almpady native, Razak (33), Accident: Alampady native dies

www.kasargodvartha.com