city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവിനെ വീടുകയറി കഠാരകൊണ്ടു കുത്തിപ്പരിക്കേല്‍പിച്ചു; വധശ്രമത്തിന് കേസ്


നീലേശ്വരം: (www.kasargodvartha.com 17/02/2017) യുവാവിനെ വീട്ടില്‍ അതിക്രമിച്ചുകയറി കഠാരകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. നീലേശ്വരം കാട്ടിപ്പൊയില്‍ പള്ളത്തെ പ്രമോദിനാണ് കുത്തേറ്റത്. പ്രമോദിന്റെ പരാതിയില്‍ കാറളത്തെ വിജേഷിനെതിരെ നീലേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു.
യുവാവിനെ വീടുകയറി കഠാരകൊണ്ടു കുത്തിപ്പരിക്കേല്‍പിച്ചു; വധശ്രമത്തിന് കേസ്

കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. കഠാരയുമായി പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ വിജേഷ് പ്രമോദിനെ മുറ്റത്തേക്ക് വലിച്ചിറക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിജേഷിന്റെ സുഹൃത്തും പ്രമോദും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രമോദിന് കുത്തേറ്റത്. സാരമായി പരിക്കേറ്റ പ്രമോദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, Stabbed, Injured, Case, Youth stabbed, Youth stabbed; case registered

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL