city-gold-ad-for-blogger
Aster MIMS 10/10/2023

മകനെ ആശുപത്രിയില്‍ കാണിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതായി; അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍കോള്‍

പുല്ലൂര്‍: (www.kasargodvartha.com 14/02/2017) മകനെ ആശുപത്രിയില്‍ കാണിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പുല്ലൂര്‍ ഉദയനഗറിലെ ദാമോദരന്റെ മകളും തച്ചങ്ങാട്ടെ ഗംഗാധരന്റെ ഭാര്യയുമായ പ്രിയ (24) യെയാണ് കാണാതായത്. രണ്ടുദിവസം മുമ്പാണ് ഭര്‍തൃവീട്ടില്‍ നിന്നും പ്രിയ ഉദയനഗറിലെ സ്വന്തം വീട്ടിലെത്തിയത്.

ഇവിടെ നിന്നും മകനെ ആശുപത്രിയില്‍ കാണിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ ഒരു മൊബൈല്‍ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിച്ച് തന്നെ ഇനി അന്വേഷിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുജിത്ത് എന്ന പേരിലുള്ള ഒരാളുടേതാണ് വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. സുജിത്തിനോടൊപ്പമാണ് പ്രിയ പോയതെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം നടത്തിവരുന്നു.

മകനെ ആശുപത്രിയില്‍ കാണിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതായി; അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍കോള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Pullur, Phone-call, Missing, complaint, Police, Investigation, Woman goes missing; police investigation started

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL