city-gold-ad-for-blogger
Aster MIMS 10/10/2023

ഖാസി കേസ്: സത്യം തെളിയും വരെ സമരമുഖത്തുണ്ടാകും: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 15.02.2017) സമസ്ത സീനിയര്‍ ഉപാധ്യക്ഷനും പ്രമുഖ മത പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തില്‍ സത്യാവസ്ഥ കണ്ടെത്തും വരെ സമരമുഖത്തു ഉറച്ച് നില്‍ക്കുമെന്ന് സമസ്ത ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയുടെ ഒരു പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ കേസ് തെളിയിക്കാന്‍ സമര രംഗത്ത് ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു സി ബി ഐ നടത്തിയ അന്വേഷണം തൃപ്തികരമല്ല. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അബ്ദുല്ല മൗലവിയുടെ മരണം മറ്റൊരു താരത്തിലല്ലെന്നു മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മരണത്തിലെ ദുരൂഹത അകറ്റാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും തങ്ങള്‍ പറഞ്ഞു.

ഖാസി കേസ്: സത്യം തെളിയും വരെ സമരമുഖത്തുണ്ടാകും: ജിഫ്രി മുത്തുക്കോയ തങ്ങള്‍


ഇതുമായി ബന്ധപ്പെട്ടു ഘട്ടം ഘട്ടമായി നടത്തുന്ന സമരങ്ങളുടെ പ്രഖ്യാപനവും തങ്ങള്‍ നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി 28 നു ഒരു ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ പ്രധാന മന്ത്രിക്ക് അയക്കും. രണ്ടാം ഘട്ടമായി ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച്, മൂന്നാം ഘട്ടമായി സി ബി ഐ ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്തും.

അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്നത് വരെ നടത്തുന്ന എല്ലാവിധ പ്രക്ഷോഭ പരിപാടികള്‍ക്കും സമസ്തയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും മതപരമായ ഒരു സംഘടനയെ നിലവിട്ടു പ്രക്ഷോഭങ്ങള്‍ നടത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഭരണാധികാരികളും, അന്വേഷണ ഏജന്‍സികളും ശ്രമിക്കരുതെന്നും സത്യാവസ്ഥ എത്രയും പെട്ടെന്ന് നീതിപീഠത്തിനും, സമൂഹത്തിനും മുന്നിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, അഡ്വ. പി എ പൗരന്‍, അഡ്വ. ത്വയ്യിബ് ഹുദവി, യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എം ടി അബ്ദുല്ല ഫൈസി, അബ്ദു സമദ് പൂക്കോട്ടൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖാസിമാരായ ഇ കെ മഹ് മൂദ് മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ചെര്‍ക്കളം അഹമ്മദ് മുസ്‌ലിയാര്‍, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, ഹനീഫ് ഹാജി മംഗളൂരു, ഉള്ളാള്‍ നഗരസഭാ അംഗം ഫാറൂഖ് ഉള്ളാള്‍, പ്രൊഫ. റഹീം മുട്ടിക്കല്‍, കെ എസ് മൊയ്തീന്‍, ഇ പി ഹംസത്തു സഅദി, അബ്ദു സലാം ദാരിമി, അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്‌ലിയാര്‍,അബുല്‍ ഖാദര്‍ അസ്അദി, ഇല്യാസ് കട്ടക്കാല്‍, വൈ ഹനീഫ് കുമ്പഡാജെ, ബശീര്‍ ദാരിമി, സലാം ഫൈസി പേരാല്‍, സിദ്ദീഖ് അസ്ഹരി പാത്തുര്‍, റഷീദ് ഫൈസി ആറങ്ങാടി, നാഫിഹ് അസ്അദി, യൂനുസ് ഫൈസി, എം എ ഖലീല്‍, ബദ്‌റുദ്ദീന്‍ ചെര്‍ക്കള, ശരീഫ് നിസാമി, ഇസ്മാഈല്‍ മച്ചംപാടി, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീന്‍ കണിയ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് ദാരിമി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, SKSSF, khaz, case, Qazi death, Death-anniversary, Samastha, Protest, News, Gifri Muthukkoya Thangal, SKSSF conduct human right conference 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL