city-gold-ad-for-blogger
Aster MIMS 10/10/2023

ഓടുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണ സംഭവത്തില്‍ ജീവനക്കാരനെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 23/02/2017) ഓടുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണ സംഭവത്തില്‍ ബസ് ക്ലീനറെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി റോഷ്‌ന(20)യ്ക്ക് ബസില്‍നിന്ന് വീണ് പരിക്കേറ്റ സംഭവത്തിലാണ് ബസിന്റെ ക്ലീനറെ ഹൊസ്ദുര്‍ഗ് പോലീസ് മാവുങ്കാലില്‍വെച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്നാണ് പരാതി.
ഓടുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണ സംഭവത്തില്‍ ജീവനക്കാരനെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം

ബസ് കണ്ടക്ടര്‍ വിനീതിനേയും ഡ്രൈവറേയും രാജപുരം പോലീസ് മര്‍ദിച്ചുവെന്നാരോപിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ 11 മണിയോടെയാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ സമരം ആരംഭിച്ചത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ ബസുകളെല്ലാം മിന്നല്‍ സമരത്തില്‍ പങ്കെടുത്തു. എല്ലാ ബസില്‍നിന്നും യാത്രക്കാരെ ഇറക്കിയശേഷം ഓട്ടംനിര്‍ത്തിവെക്കുകയായിരുന്നു. ഇതുകാരണം ജനങ്ങള്‍ വലഞ്ഞു.
ഓടുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണ സംഭവത്തില്‍ ജീവനക്കാരനെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം

മാവുങ്കാലില്‍വെച്ച് അപകടം വരുത്തിയ ചോക്ലേറ്റ് ബസ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. ഇതോടെ ബസ് ജീവനക്കാര്‍ പുറത്തിറങ്ങി മറ്റു ബസുകളെല്ലാം തടഞ്ഞതോടെ നാട്ടുകാരും ജീവനക്കാരുംതമ്മില്‍ കയ്യാങ്കളിയുണ്ടായി. വിവരമറിഞ്ഞ് പോലീസെത്തി ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, Kerala, Bus, Private Bus, Strike, Protest, Private bus strike in Kanhangad 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL