city-gold-ad-for-blogger
Aster MIMS 10/10/2023

നടിയെതട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഉടന്‍ പിടിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ സിനിമാനയം പ്രഖ്യാപിക്കണം: കാനം രാജേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 23/02/2017) പ്രമുഖ നടിയെതട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഉടന്‍ പിടിക്കണമെന്ന്  സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടൂര്‍ ഗോപാലകൃഷ്ണന്‍ റിപോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് പുതിയ സിനിമ നയം പ്രഖ്യാപിക്കണമെന്നും കാനം ആവശ്യപ്പെട്ടു. അവകാശം സംരക്ഷണത്തിനാണോ, ഉപരോധത്തിനാണോ സംഘടനകളെന്ന സംശയങ്ങളാണ് ഇപ്പോള്‍ ഉള്ളത്. ഇത്തരം സിനിമ സംഘടനകളെ  നിയന്ത്രിക്കുന്നതാകണം പുതിയ സിനിമാ നയം. നടിയെ അക്രമിച്ചതിനു പിന്നില്‍ രണ്ടോ മൂന്നോ ഡ്രൈവര്‍മാര്‍ മാത്രമല്ല ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലൊരു ഗൂഡാലോചനയുണ്ട്. അതുപുറത്തുകൊണ്ടുവരണം. മാധ്യമ പ്രവര്‍ത്തകരെ സഹകരിപ്പിക്കേണ്ടതില്ലെന്ന സിനിമാ സംഘടനകളുടെ തീരുമാനം ഉത്തരം മുട്ടുമ്പോഴുള്ള പ്രതികരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെതട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഉടന്‍ പിടിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ സിനിമാനയം പ്രഖ്യാപിക്കണം: കാനം രാജേന്ദ്രന്‍

നടിക്കുനേരെയുണ്ടായ അക്രമത്തില്‍ കൃത്യമായ ഗൂഡാലോചന ഉണ്ടായിട്ടുണ്ട്. ചിലര്‍ക്ക് മാത്രം ജോലിചെയ്യാനുള്ള സംവിധാനമാക്കി മാറ്റുന്നതിന് പകരം എല്ലാവര്‍ക്കും ജോലിയെടുക്കാനുള്ള സാഹചര്യം സിനിമാ രംഗത്തുണ്ടാകണം. മാവോയിസ്റ്റ് വേട്ടയ്ക്കുണ്ടായതുപോലുള്ള ഒരു ജാഗ്രതാകുറവ് നടിക്കുനേരെയുണ്ടായ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെചോദ്യത്തിന് അന്വേഷണത്തില്‍ ഇടപെടാന്‍ സാദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഭവം നടന്ന് ഏഴ് ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ സാദിക്കാത്തത് വീഴിച്ചയാണോയെന്ന് പരിശോധിക്കേണ്ടത് പോലീസ് തന്നെയാണ്.

സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക ടീമിനെതടന്നെ നിയമിച്ചിട്ടുണ്ടെന്നും ഈ സംഭവത്തിലെ നിജസ്ഥിതിയറിയാന്‍ പൊതുസമൂഹം കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanam Rajendran, Guest House, CPI State Secretary Kanam Rajendran, Kanam Rajendran on star controversy

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL